ദേശീയ പാര്‍ട്ടി പദവി ന്ഷ്ടപ്പെട്ടതു മുതല്‍ സിപി ഐ നേരിടേണ്ടി വന്ന അപമാനം ചെറുതല്ല. എല്ലാ ഭാഗത്തു നിന്നും രൂക്ഷമായ അപഹാസങ്ങളാണുണ്ടായത്. നഷ്ടപ്പെട്ട പദവി തിരിച്ചു പിടിക്കാന്‍ സിപി ഐയ്ക്ക് മുന്നിലെ ഇപ്പോഴത്തെ തടസ്സം കേരളത്തിലെ മുന്നണി ബന്ധമാണെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. കേരളത്തില്‍ സിപിഎമ്മിനെതിരായി സിപി ഐ ശബ്ദിച്ചു തുടങ്ങിയത് മുന്നണി മാറ്റത്തിന്റെ ലക്ഷണമാണോയെന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്

ദേശീയ പാര്‍ട്ടി പദവി ന്ഷ്ടപ്പെട്ടതു മുതല്‍ സിപി ഐ നേരിടേണ്ടി വന്ന അപമാനം ചെറുതല്ല. എല്ലാ ഭാഗത്തു നിന്നും രൂക്ഷമായ അപഹാസങ്ങളാണുണ്ടായത്. നഷ്ടപ്പെട്ട പദവി തിരിച്ചു പിടിക്കാന്‍ സിപി ഐയ്ക്ക് മുന്നിലെ ഇപ്പോഴത്തെ തടസ്സം കേരളത്തിലെ മുന്നണി ബന്ധമാണെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. കേരളത്തില്‍ സിപിഎമ്മിനെതിരായി സിപി ഐ ശബ്ദിച്ചു തുടങ്ങിയത് മുന്നണി മാറ്റത്തിന്റെ ലക്ഷണമാണോയെന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണ്ണ നിശബ്ദര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിലാണ് സിപി ഐ എന്നൊരു കമ്മ്യൂണിസ്റ്റ് ഘടകക്ഷി ഇടതു പക്ഷത്തുണ്ടെന്ന് അറിയുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ നല്ലതും ചീഞ്ഞതുമായ കാര്യങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്കിയതിന് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപി ഐ യ്ക്ക് കണക്കിന് കിട്ടി. കൂട്ടിയും കിഴിച്ചും നോക്കിയ തിരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ സിപി ഐ യുടെ ദേശീയ പദവി എടുത്തു കളയുകയും ചെയ്തു.
ലോക്‌സഭയില്‍ സിപി ഐയുടെ ശബ്ദം ഇനിയെങ്കിലും ഉയരണം . അതിന് പഴയതു പോലെ പിണറായി താങ്ങികളായി നടന്നാല്‍ പോരെന്ന് സിപി ഐ നേതാക്കള്‍ക്ക് തോന്നി തുടങ്ങിയെങ്കില്‍ അത് സിപിഎം ഭയക്കുക തന്നെ വേണം. കാനം രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയായി വന്നതിന് ശേഷമാണ് സിപി ഐ അഴിമതിയോടും അഴിമതിക്കാരോടും സന്ധിയും കൂട്ടുക്കച്ചവടവും തുടങ്ങിയതെന്നാണ് പൊതുവേ പറയുന്നത്. ബിജെപിയുടെ സംഹാഗതാണ്ഡവത്തില്‍ കരിന്തിരിയായി എരിഞ്ഞുകൊണ്ടിരിക്കുന്ന സിപി ഐ പോലുള്ള പാര്‍ട്ടികള്‍ക്ക് ഈ തിരഞ്ഞെടുപ്പ് എന്തു കൊണ്ടും നിലനില്പിന്റെ പോരാട്ടം കൂടിയാണ്. ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചു വരാനുള്ള അവസാന അവസരവും ഇതാണെന്ന് സിപി ഐ വിലയിരുത്തുന്നു.
കാനത്തിന്റെ ചില വള്ളിക്കെട്ട് കേസുകളെ ഭയന്നാണ് പിണറായി ഭക്തനായി ഒതുങ്ങി പോയതെന്ന് പാര്‍ട്ടിക്കാര്‍ക്കിടയില്‍ അടക്കം പറച്ചിലുകളുണ്ടായിരുന്നു.എന്നാല്‍ സിപി ഐ ഇപ്പോള്‍ അഴിമതികളെയും എല്‍ഡിഎഫിനെയും വിട്ട് പിണറായിയെ നേരിട്ട് വിമര്‍ശിക്കാന്‍ രംഗത്തിറങ്ങിയതിന് പിന്നില്‍ ലേകസഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ നിലനില്പ് തന്നെയാണ് കാരണം. പാര്‍ട്ടി വളര്‍ന്ന് വളര്‍ന്ന് നശിച്ചു കൊണ്ടിരിക്കുകയാണെന്ന് ദേശീയ സെക്രട്ടറി ഡി.രാജ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ബിജെപിയ്ക്ക് ബദലായുണ്ടാക്കിയ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിന്ന് പരമാവധി സീറ്റുകള്‍ സംഘടിപ്പിച്ച് മത്സരിക്കണമെന്ന് അദ്ദേഹം നേരത്തെ പാര്‍ട്ടി യോഗങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കര്‍ണ്ണാടകയിലും മറ്റ് പലയിടങ്ങളിലും അവര്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. എന്നാല്‍ കര്‍ണ്ണാടകയിലും ത്രിപുരയിലും കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മത്സരിച്ച സിപിഎമ്മിനാകട്ടെ കെട്ടിവെച്ച പണം വാങ്ങാനുള്ള വോട്ടുകള്‍ പോലും നേടാനായില്ല. സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോയും , കേന്ദ്രക്കമ്മിറ്റിയുമൊക്കെ കേരള ഘടകത്തിന്റെ ദാക്ഷ്യണ്യത്തിലാണ് നിത്യനിതാന ചിലവുകള്‍ കഴിച്ചു കൂട്ടുന്നത്. അതുകൊണ്ട് സിപിഎം പിണറായി വിജയനിലേയ്ക്ക് ഒതുങ്ങി. ഈ സാഹചര്യത്തിലാണ് പിണറായിയുടെ മോദി ഭക്തിയും ഭയവും സിപി ഐ ചോദ്യം ചെയ്തു തുടങ്ങിയത്. മോദി സര്‍ക്കാരിനെതിരെ സിപി ഐ കൊണ്ടു വരുന്ന ആരോപണങ്ങളെ പോലും സിപിഎം തകര്‍ക്കുന്ന സമീപനമാണ് അടുത്ത കാലം വരെയും ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോള്‍ സിപി ഐ സജീവ സാന്നിധ്യമായി മാറി അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും പിണറായി വിജയനും സിപി ഐ യേയും അതിന്റെ നേതാക്കളേയും പരമാവധി ഒതുക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്കിടെയാണ് പിണറായിയ്‌ക്കെതിരെ തിരിയുന്നതും. കേരളത്തില്‍ യുഡിഎഫ് പാളയത്തിലേയ്ക്ക് ചേക്കേറിയാലോയെന്ന ആലോചന സിപി ഐയില്‍ തുടങ്ങിയിട്ടുണ്ട്.
കാരണം പിണറായി സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും ശക്തമായി നില്ക്കുന്നതിനിടെയാണ് സഹകരണ മേഖലയിലെ തട്ടിപ്പുകളും ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ പോലും ഇടതു പാര്‍ട്ടികള്‍ക്ക് പിടിച്ചു നില്ക്കാനായില്ലെങ്കില്‍ സിപി ഐയ്ക്ക് രാഷട്രീയമായി വലിയ ദോഷം ചെയ്യുമെന്ന് അവര്‍ മനസിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത് സിപി ഐ യുടെ നയവ്യതിയാനത്തെയാണ് കാണിക്കുന്നത്. സിപിഐയുടെ വകുപ്പുകളെ അവഗണിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി സമരം ചെയ്യുന്നില്ലെന്നതും അടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
സി.കെ.ചന്ദ്രപ്പന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് എല്‍ഡിഎഫില്‍ സിപി ഐയ്ക്കുണ്ടായിരുന്ന യാതൊരു മതിപ്പും ഇപ്പോഴില്ല. പാര്‍ട്ടി നയം വിട്ട് സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്ന നയം അദ്ദേഹത്തിനില്ലായിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയേക്കാള്‍ വ്യക്തി താല്പര്യത്തിനാണ് മുന്‍തൂക്കം നല്കിയിരിക്കുന്നത്. താഴെത്തട്ടില്‍ നിന്ന പാര്‍ട്ടിയിലേയ്ക്ക് പുതുതലമുറ എത്താത്തതും ഇത്തരം കാര്യങ്ങള്‍ കൊണ്ടു തന്നെയാണ്. സിപി ഐയുടേതായ ആശയ സംഹിതകള്‍ സിപിഎം വിഴുങ്ങിയിരിക്കുകയാണ്.കൗണ്‍സില്‍ യോഗത്തില്‍ വളരെക്കാലത്തിന് ശേഷം പിണറായി വിജയനും സിപിഎമ്മിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ ലോകസഭ തിരഞ്ഞെടുപ്പുമായി കൂട്ടി വായിക്കുകയാണ്.
https://www.facebook.com/Malayalivartha