സുപ്രീം കോടതി വിശുദ്ധ പശു; സുപ്രീം കോടതി നിർദ്ദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്; തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയിൽ എറിയാനാവില്ല; തുറന്നടിച്ച് ഗവർണർ

ഗവർണർമാർക്കെതിരെയുള്ള ഹർജിയിൽ നിർണായക പ്രസ്താവനയുമായി സുപ്രീംകോടതി. ഗവർണർ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീം കോടതി. ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യം എവിടെയെത്തും ആ പഞ്ചാബ് സർക്കാന്റെ ഹർജിയിലായിരുന്നു വിമർശനം ഉന്നയിച്ചത്. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചു വയ്ക്കാൻ ഗവർണർക്ക് കഴിയില്ല എന്നും സുപ്രീംകോടതി വിമർശിച്ചു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഗവർണർ പ്രതികരിച്ചു.
സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ഗവർണർ പറഞ്ഞു . സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിർദ്ദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിൽ ധനബില്ല് അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി നേരത്തെ വാങ്ങണമെന്നാണ് ചട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി . തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയിൽ എറിയാനാവില്ല. തനിക്ക് നിയമം ലംഘിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha