പ്രധാനമന്ത്രി കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നത് യുവജനങ്ങളിലാണ്; യുവാക്കള്‍ക്ക് അവരുടെ കഴിവുകളെ രാജ്യത്തിനകത്ത് തന്നെ പരമാവധി പ്രയോജനപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്; യുവമാനവവിഭവ ശേഷിയാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

യുവമാനവവിഭവ ശേഷിയാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ജോബ് എക്‌സ്‌പോ, കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നത് യുവജനങ്ങളിലാണ്.
യുവാക്കള്‍ക്ക് അവരുടെ കഴിവുകളെ രാജ്യത്തിനകത്ത് തന്നെ പരമാവധി പ്രയോജനപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നയമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തൊഴിൽ അവസരം സൃഷ്ടിക്കുക മാത്രമല്ല നിയമനത്തിൽ സുതാര്യമായ സംവിധാനം നിലനിർത്തുക കൂടിയാണ് കേന്ദ്രം ചെയ്യുന്നത്.
സ്വജനപക്ഷപാതവും പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുമാണ് അർഹതപ്പെട്ടവർക്ക് അവസരങ്ങൾ നിഷേധിക്കുന്നത്. ആഗോളതലത്തിൽ മാനവവിഭവശേഷി രാജ്യത്തിന് പ്രദാനം ചെയ്യാനാകണം. സ്വാശ്രയത്വത്തിലേക്ക് രാജ്യം നടന്ന് കയറണമെങ്കില്‍ യുവാക്കള സ്വയംപര്യാപ്തമാകണമെന്നും വി. മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha