താലൂക്ക് യോഗം ചേരുന്ന ദിവസം ഇനി വേറെ ഒരു പണിക്കും പോകരുത്; താലൂക്ക് സഭാ യോഗത്തിനിടെ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ പരസ്യമായി ശാസിച്ച് കെ.ബി. ഗണേഷ് കുമാര്‍

യോഗത്തിനിടെ പൊട്ടിത്തെറിച്ച് പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാര്‍. താലൂക്ക് സഭാ യോഗത്തിനിടെയാണ് സംഭവുമുണ്ടായത്. പരാതി പരിശോധിക്കാന്‍ ഇറങ്ങിയ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ പരസ്യമായി ശാസിക്കുകയിരുന്നു കെ.ബി. ഗണേഷ് കുമാര്‍. യോഗം കൂടിയ സമയത്ത് ഫോണിലേക്ക് പരാതി വന്നതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്കായി പി.ഡബ്ല്യൂ.ഡി. എന്‍ജിനീയര്‍ പോകുന്നത്.
ഇതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. എം.എല്‍.എയുടെ താക്കീതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ യോഗത്തിലേക്ക് തിരികെയെത്തി താലൂക്ക് യോഗം ചേരുന്ന ദിവസം ഇനി വേറെ ഒരു പണിക്കും പോകരുതെന്ന് ഗണേഷ്‌കുമാര്‍, ഉദ്യോഗസ്ഥനോട് തറപ്പിച്ച് പറയുകയും ചെയ്തു. ഇത്തരത്തിലൊരു താക്കീത് നേരത്തെയും നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേരത്തേയും താക്കീത് നല്‍കിയിരുന്നുവെന്നും ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും ഗണേഷ്‌കുമാര്‍ അസിസ്റ്റന്റ് എന്‍ജിനീയറോട് കടുപ്പിച്ച് പറഞ്ഞു .
'പരാതി പരിശോധിക്കാന്‍ ഉച്ചയ്ക്ക് ശേഷം പോകാമായിരുന്നു വെന്നും എല്ലാവരും പങ്കെടുക്കുന്നതാണ് താലൂക്ക് സഭയെന്നും പറഞ്ഞ ഗണേഷ് കുമാർ , പഞ്ചായത്ത് അംഗങ്ങളും അധ്യക്ഷന്മാരും വന്നിരിക്കുമ്പോള്‍ നിങ്ങള്‍ കറങ്ങാന്‍ പോകുന്നത് ഇന്ന് നിര്‍ത്തണമെന്നും പറഞ്ഞു. . മേലാല്‍ ഈ പണിയെടുക്കരുത്. നേരത്തേയും നോട്ടീസ് കൊടുത്തതാണ്. മൂന്നാഴ്ച മുമ്പും നോട്ടീസ് നല്‍കിയതാണ് എന്നും ഗണേഷ്‌കുമാര്‍ എം.എല്‍.എ. താക്കീത് ചെയ്തു.
https://www.facebook.com/Malayalivartha