കോൺഗ്രസിൻ്റെ എല്ലാ നേതാക്കളും യൂത്ത് കോൺഗ്രസുകാർ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതായി സമ്മതിച്ചിട്ടും പൊലീസ് അവരെ സംരക്ഷിക്കുകയാണ്; ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോൺഗ്രസിൻ്റെ എല്ലാ നേതാക്കളും യൂത്ത് കോൺഗ്രസുകാർ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതായി സമ്മതിച്ചിട്ടും പൊലീസ് അവരെ സംരക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രൻ. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. കെപിസിസി അദ്ധ്യക്ഷൻ പോലും വലിയ കുറ്റകൃത്യം നടന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ കേരള പൊലീസ് യഥാർത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം കൊണ്ടു പോകുന്നില്ല.
മദർ കാർഡ് ഉണ്ടാക്കിയ ആളെ പിടികൂടാൻ പോലും പൊലീസ് തയ്യാറാവുന്നില്ല. ആരോപണം ഉന്നയിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തുന്നില്ല. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം പൊലീസ് ഗൗരവത്തിൽ കാണുന്നില്ല. കേരള പൊലീസ് സ്ഥിരം ചെയ്യുന്നത് പോലെ കോൺഗ്രസിനെ സഹായിക്കുകയാണ്.
വ്യാജ പ്രസിഡൻ്റിനെ ചോദ്യം ചെയ്യാൻ വിളിച്ചത് കൊണ്ട് കാര്യമില്ല. മുഖ്യമന്ത്രി തന്നെ പറയുന്നത് രാജ്യത്തിനെതിരായ കാര്യമാണ് നടന്നതെന്നാണ്. എന്നിട്ടും എങ്ങനെയാണ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചത്?
കോടതി കൽ പൊലീസ് ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും തമ്മിൽ സൗഹൃദപരമായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എഎ റഹീം പറയുന്നത് പോലെ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വയമേവ അന്വേഷണം നടത്താനാവില്ല. കേരള പോലീസിൻ്റെ റിപ്പോർട്ട് അനുസരിച്ചാണ് കമ്മീഷൻ നിലപാടെടുക്കുകയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha