പാലക്കാട് റോഡ് ഷോ നടത്തി പ്രധാനമന്ത്രി; സുല്‍ത്താന്‍പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസുവരെയായിരുന്നു റോഡ്‌ഷോ; കൈകൾ വീശി, പൂക്കൾ വാരിയെറിഞ്ഞ് , ആർപ്പു വിളിച്ചും മോദിയെ വരവേറ്റ് ജനം

പ്രധാനമന്ത്രിയെ കാണാൻ നിരവധി വ്യക്തികളാണ് പാലക്കാട് എത്തിയത്. പാലക്കാട് ബിജെപി സ്ഥാനാർഥി കൃഷ്‌കുമാറിന് വേണ്ടിയാണു അദ്ദേഹം എത്തിയത് . പ്രത്യേകം തയ്യാറാക്കിയ വണ്ടിയിലാണ് അദ്ദേഹത്തിന്റെ റോഡ് ഷോ നടന്നത് . സുല്‍ത്താന്‍ പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസു വരെയായിരുന്നു റോഡ്‌ഷോ.
പാലക്കാട്, മലപ്പുറം , പൊന്നാനി എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾ പങ്കെടുത്തു. ഹെലിപ്പാഡിൽ വന്നിറങ്ങിയ അദ്ദേഹത്തെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ എൻ ഹരിദാസ് , സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്ക്കർ , പാലക്കാട് കോർപറേഷൻ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവരാണ് സ്വീകരിച്ചത്.
അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റർ ദൂരമായിരുന്നു റോഡ് ഷോ. അവിടെ നിന്നും അഞ്ചുതെങ് എത്തി റോഡ് ഷോ തുടങ്ങുകയായിരുന്നു . പൂക്കൾ വാരി വിതറി അദ്ദേഹത്തെ ജനം സ്വീകരിച്ചു. മോദി വിളികളോടെ ആയിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത് . മോദിയുടെ പ്ലക്കാർഡ്, പൂക്കൾ ഒക്കെ കയ്യിൽ പിടിച്ച് പ്രവർത്തകർ ആവേശത്തിലായിരുന്നു.
മോദി അവവരെ നോക്കി കൈ കാണിച്ച് പുഞ്ചിരിച്ച് പോയി. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാർ, പൊന്നാനി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ , ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടയുള്ളവർ കൂടെയുണ്ട്. ഉച്ച വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
https://www.facebook.com/Malayalivartha