കോട്ടയം ലോക്സഭാ ഇലക്ഷൻ 2024 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പോസ്റ്റുകളും മറ്റു വ്യാജ പ്രചരണങ്ങളും തടയുന്നതിനായി ശക്തമായ മുൻകരുതലകൾ സ്വീകരിക്കും; താക്കീതുമായി കോട്ടയം ജില്ലാ പോലീസ്

കോട്ടയം ലോക്സഭാ ഇലക്ഷൻ 2024 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പോസ്റ്റുകളും മറ്റു വ്യാജ പ്രചരണങ്ങളും തടയുന്നതിനായി ശക്തമായ മുൻകരുതലകളാണ് കോട്ടയം ജില്ലാ പോലീസ് സ്വീകരിച്ചിരിക്കുന്നത്.
ഇതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ പ്രത്യേക സൈബർ പെട്രോളിങ് ടീമിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും, ഇത്തരത്തില്‍ ചട്ട വിരുദ്ധമായ പോസ്റ്റുകളും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.
സാമൂഹ്യ മാധ്യമ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള അപകീർത്തി പരമോ, തെറ്റിദ്ധാരണ ജനകമോ, രാഷ്ട്രീയ/ സാമൂഹികപരമായി വിദ്വേഷ ജനകമോ, വ്യക്തിഹത്യ വരുത്തുന്നതോ ആയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ തന്നിരിക്കുന്ന 949794-2705 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്കും അറിയിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha