തെരഞ്ഞെടുപ്പ് ആണോ രാഷ്ട്രീയം ആണോ എന്ന് നോക്കിയല്ല കേസുകൾ നടക്കുന്നത്; അഴിമതിക്കെതിരായ എല്ലാ കേസുകളിലും ശക്തമായ നടപടിയാണ് ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്നത്; കോൺഗ്രസ് പാർട്ടി ഇരട്ടത്താപ്പിന്റെ അങ്ങേയറ്റത്തേ അപ്പൊലസ്ഥൻ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

കോൺഗ്രസ് പാർട്ടി ഇരട്ടത്താപ്പിന്റെ അങ്ങേയറ്റത്തേ അപ്പൊലസ്ഥൻ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതിക്കാരുടെ സംയുക്തമായ കൂട്ടക്കരച്ചിൽ ആണ് ഇപ്പോൾ കേൾക്കുന്നത്.അഴിമതി കേസിൽ പ്രതിയായ എല്ലാവരെയും അറസ്റ്റ് ചെയ്യും. തെരഞ്ഞെടുപ്പ് ആണോ രാഷ്ട്രീയം ആണോ എന്ന് നോക്കിയല്ല കേസുകൾ നടക്കുന്നത്.
അഴിമതിക്കെതിരായ എല്ലാ കേസുകളിലും ശക്തമായ നടപടിയാണ് ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്നത്. നാണം എന്നൊരു സാധനം കോൺഗ്രസ് പാർട്ടിയുടെ നിഘണ്ടുവിലില്ല. കോൺഗ്രസ് പാർട്ടിയും സിപിഎമ്മും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.
കേരളത്തിൽ മുഖ്യമന്ത്രിയും കുടുംബവും നേരിടുന്ന അഴിമതി കേസുകളിൽ എല്ലാം തന്നെ വി ഡി സതീശൻ ഉൾപ്പെടുന്ന കോൺഗ്രസ് നേതൃത്വം ഇതേ നിലപാട് തന്നെയാണ് കൈകൊള്ളുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha