ഹാട്രിക്ക് ജയത്തിനായി എൻ കെ പ്രേമചന്ദ്രന്‍, എം എൽ എ പദവിയിൽ നിന്നും എം പിയാകാൻ മുകേഷ്, താമര വിരിയിക്കാൻ കൃഷ്ണകുമാർ; ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ കൊല്ലത്ത് ത്രികോണ പോർ

ഹാട്രിക്ക് ജയത്തിനായി എൻ കെ പ്രേമചന്ദ്രന്‍, എം എൽ എ പദവിയിൽ നിന്നും എം പിയാകാൻ മുകേഷ്, താമര വിരിയിക്കാൻ കൃഷ്ണകുമാർ . ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ കൊല്ലത്ത് ത്രികോണ പോർ നടക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ ആണ് കൊല്ലത്ത് എൻ ഡി എ സ്ഥാനാർഥി.
കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർഥി നടനും എം എൽ എയുമായ മുകേഷ് ആണ്. യു ഡി എഫിനായി കളത്തിൽ ഇറക്കിയിരിക്കുന്നത്, എൻ കെ പ്രേമചന്ദ്രനെയും. വാശിയേറിയ ത്രികോണ പോരിന് വഴി ഒരുങ്ങിയിരിക്കുകയാണ് ഇതിലൂടെ. 2019ല്‍ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാർഥിയും ആർഎസ്‍പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ച മണ്ഡലമാണ് കൊല്ലം. ആർഎസ്‍പിയുടെ തറവാടായിട്ടാണ് കൊല്ലത്തെ വിശേഷിപ്പിക്കുന്നത്. എന്‍ കെ പ്രേമചന്ദ്രന്‍ മൂന്നാം വിജയത്തിലേക്ക് എന്ന വിശ്വാസത്തിലാണ്.
എങ്കിലും പ്രധാനസമന്ത്രിയുടെവിരുന്നിൽ പങ്കെടുത്തു എന്ന ആരോപണ ശരത്തെ എങ്ങനെ നേരിടും എന്നാണ് അറിയേണ്ടത് . ഇടത് വോട്ടുകള്‍ ചോർത്തിയെടുത്ത് കുതിച്ച ചരിത്രമുള്ള സ്ഥാനാർഥി കൂടിയാണ് എൻ കെ പ്രേമചന്ദ്രൻ. മുഖ്യ എതിരാളികളെ നേരിടാൻ സിപിഎമ്മിലെ മുകേഷിന് കഷ്ട്ടപ്പെടേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. തൊഴിലാളി വോട്ടുകളിലാണ് മുന്നണികളുടെ കണ്ണുകള്‍ ഏറെയും. ജി കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായി കളത്തിൽ നിറയുകയാണ് . അന്ത്യ നിമിഷത്തിൽ ബിജെപി പൊട്ടിച്ച വമ്പൻ സർപ്രൈസ്. എന്തായാലും കൊല്ലത്തെ കളികൾ മാറി മറിയുകയാണ്
https://www.facebook.com/Malayalivartha