അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണ്; പത്തനംതിട്ടയിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങില്ല; പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ

പത്തനംതിട്ടയിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയായതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് അച്ചു ഉമ്മൻ എത്തിയത്. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നുമുള്ള നിലപാടാണ് അച്ചു ഉമ്മന്റെത് .
പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബൈ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
പത്തനംതിട്ടയിൽ കോൺഗ്രസ് സിറ്റിംഗ് എംപി ആൻ്റോ ആൻ്റണിയാണ് കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് ആണ് എൽ ഡി എഫ് സ്ഥാനാർഥി.
https://www.facebook.com/Malayalivartha