പാനൂർ കേസിൽ നിർണായകമായ അറസ്റ്റ്; സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പോലീസ്

പാനൂർ കേസിൽ നിർണായകമായ അറസ്റ്റ്. അറസ്റ്റിലായത് ബോംബ് നിർമ്മിച്ചവരും സഹായിച്ചരുമെന്നാണ് വിവരം. ബോംബ് നിർമ്മാണ്ണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവരും അറസ്റ്റിൽ. സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടികൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
'അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോൾ ധാരാളം ആളുകളെത്തി. ആ കൂട്ടത്തിൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതൃ നിരയിലുളളവരുമെത്തി. അവര്‍ക്ക് ബോംബ് നിര്‍മ്മാണത്തിൽ പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനെ മുൻ നിര്‍ത്തി വ്യാപകമായനിലയിൽ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും വി കെ സനോജ് പറഞ്ഞു.
https://www.facebook.com/Malayalivartha