ജനങ്ങളോട് തുറന്ന മനസോടെ സംവദിച്ചു പോണം; അവർ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും പരിഗണിക്കുകയെങ്കിലും വേണം; പാർട്ടിക്കാരുടേതല്ല ജനങ്ങളുടെ പാർട്ടിയാണ് സിപിഎം; തുറന്ന മനസ്സോടെ അവരുടെ വിമർശനങ്ങൾ കേൾക്കണം; തുറന്നടിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക്

തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കാൻ കാരണം എന്താണ്? LDF നേതൃത്വം തല പുകഞ്ഞ് ആലോചിക്കുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന ഒന്നാണ് ഇത്. പലരും മുഖ്യമന്ത്രിയെ വിമർശിക്കുന്ന സാഹചര്യം വരെ ഉണ്ടായി.
എന്നാൽ ഇപ്പോൾ ഇതാ മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക് നിർണായകമായ ചില പ്രതികരണങ്ങൾ നടത്തിയിരിക്കുകയാണ്. പാർട്ടിയിലെയും ഭരണത്തിലെയും തിരുത്തപ്പെടേണ്ട പ്രവണതകൾ തിരുത്തണമെന്ന് തോമസ് ഐസക് പറഞ്ഞു. തെറ്റ് മനസിലാക്കി തിരുത്താൻ തയ്യാറാകണമെന്നും ജനങ്ങളുടെ വിമർശനം തുറന്ന മനസ്സോടെ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ; ”ജനങ്ങളോട് തുറന്ന മനസോടെ സംവദിച്ചു പോണം. അവർ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും പരിഗണിക്കുകയെങ്കിലും വേണം. പാർട്ടിക്കാരുടേതല്ല ജനങ്ങളുടെ പാർട്ടിയാണ് സിപിഎം. തുറന്ന മനസ്സോടെ അവരുടെ വിമർശനങ്ങൾ കേൾക്കണം.
അല്ലാതെ വിശദീകരണം നൽകി മുന്നോട്ട് പോകാൻ അധികകാലം കഴിയില്ല. സിപിഎം അനുകൂലികളായ ഒരു വിഭാഗം കഴിഞ്ഞ തെരഞ്ഞടുപ്പിൽ എതിരായി വോട്ട് ചെയ്തു. എന്തുകൊണ്ട് അവർ അത് ചെയ്തെന്ന് മനസിലാക്കി തിരുത്തുകയാണ് വേണ്ടത്.
അത് മനസിലാകണമെങ്കിൽ സംവാദങ്ങൾ ഉണ്ടാകണം. എന്താണ് പിശക്, എന്താണ് മാറ്റം വരാൻ കാരണം, പാർട്ടി പ്രവർത്തകരുടെ പെരുമാറ്റം, അഴിമതി, സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടം. ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംവദിച്ച് മനസിലാക്കണം എന്നും തോമസ് ഐസക്ക് പറഞ്ഞു.
https://www.facebook.com/Malayalivartha