Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തിനാണ് കേരളത്തിന് ഇങ്ങനെയൊരു മുഖ്യമന്ത്രി? മലയാളിയും കോഴിക്കോടുകാരനുമായ അര്‍ജുന്‍ എന്ന യുവാവ് ഏഴു ദിവസമായി കര്‍ണാടകത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടും കാരണഭൂതന് ഇതേവരെ അനക്കം വെച്ചിട്ടില്ല; അവിടെ നടന്ന ദയനീയമായ സംഭവങ്ങളെക്കുറിച്ച് സഖാവ് പിണറായി അറിഞ്ഞിട്ടുണ്ടെന്നു പോലും തോന്നുന്നില്ല; കേരള മുഖ്യന്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല

23 JULY 2024 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

വിസി നിയമനം ഗവര്‍ണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച; മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്ലയിലാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

എന്തിനാണ് കേരളത്തിന് ഇങ്ങനെയൊരു  മുഖ്യമന്ത്രി.  മലയാളിയും കോഴിക്കോടുകാരനുമായ അര്‍ജുന്‍ എന്ന യുവാവ് ഏഴു ദിവസമായി കര്‍ണാടകത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടും കാരണഭൂതന് ഇതേവരെ അനക്കം വെച്ചിട്ടില്ല. അവിടെ നടന്ന ദയനീയമായ   സംഭവങ്ങളെക്കുറിച്ച് സഖാവ് പിണറായി അറിഞ്ഞിട്ടുണ്ടെന്നു പോലും തോന്നുന്നില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ അര്‍ജുനെ ജീവനോടെ കിട്ടാന്‍ വേണ്ടി ആഗ്രഹിക്കുമ്പോള്‍ കേരള മുഖ്യന്‍  ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രിയെ  ഒന്നു ഫോണില്‍ സഖാവിന് വിളിക്കാമായിരുന്നു. അര്‍ജുന്റെ വീട്ടുകാരെ ഒന്നു ഫോണില്‍ വിളിച്ച് ആശ്വാസം കൊടുക്കാമായിരുന്നു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ അതല്ലെങ്കില്‍ ഭരിച്ചു മടുത്തെങ്കില്‍ പണി വേറെ ആളെ ഏല്‍പ്പിച്ചിട്ട് വേറെ പണി നോക്കണം സഖാവേ.

സഖാവേ ഒരു പണിയുമില്ലാതെ പത്തു പതിനാറ് മന്ത്രിമാര്‍ സഖാവിന്റെ മെല്ലെപ്പോക്കു മന്ത്രിസഭയില്‍ ഉണ്ടല്ലോ. അവരില്‍ ഒരാളെ കര്‍ണാടകത്തിലെ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി അയയ്ക്കാമായിരുന്നല്ലോ. അതല്ലെങ്കില്‍ കേരളത്തിലെ ദുരന്തനിവാരണസേനയില്‍പ്പെട്ട ഒരു ടീമിനെ അവിടേക്ക് അയയ്ക്കാമായിരുന്നു. വെറുതയല്ലെ കേരളത്തിലെ എല്ലാ ജനങ്ങളും ഒരു പോലെ താങ്കളെ വെറുക്കുന്നതും തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കുന്നതുമൊക്കെ. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിന് ജനങ്ങളെ ഇങ്ങനെ തോല്‍പിക്കേണ്ട കാര്യമുണ്ടോ എന്നതാണ് ജനങ്ങളുടെ ന്യായമായ സംശയം. ഇതൊന്നുമല്ല കേരളത്തിലെ മുഖ്യമന്ത്രിയില്‍നിന്ന് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഇത്രത്തോളം ഭയാനകവും വേദനാകരവുമായ സംഭവമുണ്ടായിട്ടും താങ്കള്‍  ഒരു വാക്കുപോലും ഉരിയാടുന്നില്ലെന്നതില്‍ കേരളം ലജ്ജിക്കുകയാണ്.  ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു നിര മന്ത്രിമാര്‍ ഇത്തവണത്തെ ഇടതുമന്ത്രിസഭയില്‍ ഇരിപ്പിടം ചുമക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്കൊക്കെ  പകല്‍പോലെ വ്യക്തമാണ്. ഒരു എല്‍ഡി ക്ലാര്‍ക്കിന്റെ പോലും പണി അറിയത്തതും പഞ്ചായത്ത് മെംബറാകാന്‍പോലും യോഗ്യതയില്ലാത്ത കുറെ മന്ത്രിമാരും കേരളത്തില്‍ പല വകുപ്പുകളിലും അലങ്കാരമായി ഇരിപ്പുറപ്പിച്ചിട്ടുണ്ട്.

ഇതില്‍ അല്‍പമെങ്കിലും കഴിവുള്ള ഒരു മന്ത്രിയെ കര്‍ണാടകത്തിലേക്കോ അര്‍ജുന്റെ വീട്ടിലേക്കോ  പറഞ്ഞ് അയയ്ക്കാനുള്ള സാമാന്യ ഉത്തരവാദിത്വം പോലും കാരണഭൂതനില്‍ നിന്നുണ്ടായിട്ടില്ല. താങ്കള്‍ മനുഷ്യനാണോ എന്നു പോലും കേരളത്തിലെ ജനങ്ങള്‍ ഈ ആവസരത്തില്‍ ആത്മാര്‍ഥമായി ചിന്തിച്ചുപോവുകയാണ്. ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ എത്രയോ ദിവസമായി തുടരുകയാണ്. മണ്ണിനുള്ളിലും നദിയിലും തുടരെ ഇപ്പോഴും  പരിശോധന നടക്കുകയാണ്.

തിരുവനന്തപുരത്തു നിന്ന് വിമാനം കയറി മംഗലാപുരത്തോ ബാംഗളൂരിലോ ഇറങ്ങി അവിടെ നിന്നും റോഡ് മാര്‍ഗം മുഖ്യമന്ത്രിക്ക്  ദുരന്തസ്ഥലത്ത് എത്താമെന്നിരിക്കെ എന്താണ് സഖാവ് ഉറക്കം തൂക്കുന്നത്. അതല്ലെങ്കില്‍ റോഡ് മാര്‍ഗം ഒരു മന്ത്രിപുംഗവനെ അവിടേക്ക് ഒന്ന് അയയ്ക്കാമായിരുന്നു സഖാവിന്.  നവകേരളവണ്ടിയില്‍ ഇരുന്നും സ്റ്റാര്‍ ഹോട്ടലുകളില്‍ മുന്തിയ ഭക്ഷണം അകത്താക്കിയും  ഒരു മാസം കേരളം ചുറ്റിയതിന്റെ ആവേശമൊന്നും ഇത്തരമൊരു സാഹചര്യത്തില്‍ പിണറായി വിജയനില്‍നിന്ന് ഉണ്ടാകുന്നില്ലെന്നത് എത്രയോ ദയനീയം, ലജ്ജാകരം.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വരെ  സ്ഥലം സന്ദര്‍ശിച്ചു മനുഷ്യത്വം കാണിച്ചു . കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തുണ്ട്. നേവിയെയും പട്ടാളത്തെയും അവിടെ ഉടനെ എത്തിക്കണമെന്ന് കേന്ദ്രത്തില്‍ വിളിച്ചുപറയാനുള്ള മനുഷ്യത്വം പോലും പിണറായി വിജയനുണ്ടായില്ല.  ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് പത്ത്  മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞുകൊണ്ടിരിക്കുന്നു. സഖാവേ മണ്ണുനീക്കാന്‍ ഡിവൈഎഫ്‌ഐയുടെ ഒരു ടീമിനെയെങ്കിലും അവിടേക്ക് അയയ്ക്കാനുള്ള നന്‍മ താങ്കളില്‍ നിന്നുണ്ടായില്ല.

ദേശീയപാതയിലെ 98 ശതമാനം മണ്ണ് ഇതോടകം നീക്കിക്കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ആറാം ദിവസത്തിലാണ് മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ 40 അംഗ സൈന്യം എത്തിയത് പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടല്ല, മറിച്ച് അര്‍ജുന്റെ കടുംബം ആവശ്യപ്പെട്ടിട്ടാണ്. സഖാവേ ഇതൊന്നുമല്ല കേരളത്തിലെ ജനങ്ങള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കാരണഭൂതന്‍ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വവും ഇതല്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (8 minutes ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (27 minutes ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (37 minutes ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (2 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (2 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (2 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (2 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (2 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (3 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (3 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (4 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (4 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (4 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (4 hours ago)

Malayali Vartha Recommends