പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും തീർപ്പാക്കും; 30 കോടി രൂപ കൂടി അധികമായി അനുവദിച്ചതായി മന്ത്രി കെ എ തുളസി

സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും തീർപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചതായി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി.
.ഇതിന്റെ ഭാഗമായി 30 കോടി രൂപ കൂടി അധികമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതായി പട്ടികജാതി കെ എ തുളസി അറിയിച്ചു. ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശികയാണ് ഇതോടെ പൂർണ്ണമായും തീർപ്പാക്കുന്നത്.
വിദ്യാർത്ഥികളുടെ പഠനം സാമ്പത്തിക പ്രതിസന്ധി മൂലം തടസ്സപ്പെടാതിരിക്കാനും അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും സർക്കാർ പ്രത്യേക പരിഗണനയാണ് നൽകുന്നത്.
പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർപ്പാക്കുന്നതിന്‍റെ ഭാഗമായി നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെയാണ് ഇപ്പോൾ 30 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള 84 ദിവസത്തിനകം പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കായി ആകെ 310 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു.
https://www.facebook.com/Malayalivartha
























