തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ആളപായമില്ല. ബീരിച്ചേരി കൂലേരിയിലെ കെ പി നിസാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ലീക്കാകുകയും തീപടര്‍ന്നുപിടിച്ച് സിലിണ്ടര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുകയുമായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായി തകരുകയും വീട്ടുപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു.
അതേസമയം, അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നെന്നാണ് വിവരം. ഗ്യാസ് ലീക്കായതിന് പിന്നാലെ ഇവര്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാ വിഭാഗം തീ പൂര്‍ണ്ണമായും അണച്ചു.
https://www.facebook.com/Malayalivartha
























