ഊരുകളിലെ കുടിവെള്ള പ്രശ്നംത്തിന് പരിഹാരം കാണും; മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ

ആദിവാസി സമൂഹത്തോളം കാടിനെ അറിയുന്ന മറ്റാരുമില്ലെന്നും ഈ അറിവ് മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരിക്കാനും വനപരിപാലനത്തിനും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി ഷിബു ബേബി ജോൺ. മുടങ്ങിപ്പോയ ടൈഗർ മ്യൂസിയം പുനരുദ്ധീകരിക്കുന്നതിന് 20 കോടി ഉൾപ്പെടെ കുമളി ഇക്കോ ടൂറിസം വികസനത്തിന് 50 കോടിയുടെ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച ഊരുണർവ് പദ്ധതിയുടെ ഭാഗമായി മന്നാൻ, പളിയ ഊരുകളിലെ നിവാസികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.
ടൂറിസവുമായി ബന്ധപ്പെടുത്തി ആദിവാസി സമൂഹത്തിന് കൂടുതൽ വരുമാനം ഉറപ്പാക്കുന്ന വിധത്തിലായിരിക്കും പദ്ധതി ആവിഷ്കരിക്കുക. പരമ്പരാഗത അറിവുകൾ ആദിവാസ സമൂഹത്തിൽ നിന്നു തന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇവ ഡോക്യുമെൻ്റ് ചെയ്യപ്പെടണം. വനവുമായും വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം പദ്ധതിയുമായും ബന്ധപ്പെട്ട് ആദിവാസി സമൂഹത്തിലെ യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കും.
ഓരോ ഊരും സന്ദർശിച്ച് വ്യത്യസ്തമായ പ്രശ്നങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കി അതിന് പരിഹാരം തേടുക എന്നതാണ് സർക്കാർ നയം. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള വൈൽഡ് ലൈഫ് ബോർഡിൽ ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്ന് മന്നാൻ സമൂഹത്തിലെ രാജാവ് രാമൻ രാജ മന്നാൻ, നിലമ്പൂർ ചോലനായ്ക്ക സമൂഹത്തിലെ വിനോദ് എന്നിവരെ ഉൾപ്പെടുത്തിയ വിവരവും മന്ത്രി അറിയിച്ചു.
ഊരുകളിൽ ചിലയിടങ്ങളിൽ കുടിവെള്ള പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരം കാണും. ഊരുകളിലേക്കുള്ള റോഡുകൾ അറ്റകുറ്റപ്പണി ചെയ്യുമെന്നും വഴിവിളക്കുകൾ നിർമ്മിക്കുമെന്നും ഊരുനിവാസികളുടെ ആവശ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. മുളയുടെ കുറവുമൂലം ചങ്ങാടങ്ങൾ നിർമ്മിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മത്സ്യബന്ധന ഇ.ഡി. സികൾക്ക് ഫൈബർ ബോട്ട് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























