മുകേഷ് എം എൽ എയ്‌ക്കെതിരെ യുവമോർച്ചയുടെ കരി ഓയിൽ പ്രതിഷേധം; 'വിരുന്ന്' എന്ന ചിത്രത്തിൽ നിന്നും മുകേഷിനെ നീക്കം ചെയ്യണമെന്നും യുവമോർച്ച

മുകേഷ് എം എൽ എയ്‌ക്കെതിരെ യുവമോർച്ച മാർച്ച്. 'വിരുന്ന്' എന്ന ചിത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റി നഗരത്തിൽ വിരുന്ന് ചിത്രത്തിൻ്റെ പോസ്റ്ററുകളിൽ ഉള്ള മുകേഷിന്റെ ചിത്രത്തിൽ കരിയോയിൽ ഒഴിച്ച് പ്രതിഷേധിക്കുകയായിരുന്നു യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളം അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലബിജെപി കൊല്ലം ജില്ലാ പ്രസിഡൻറ് ബിബി ഗോപകുമാർ ഉദ്ഘാടനം ചെയ്ത സംസാരിച്ചു.
മുകേഷിനെതിയായ പീഡന പരാതി സി.ബി.ഐ. അന്വേഷിക്കണം -ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു. എം.മുകേഷ് എം.എൽ.എ.യ്ക്കെതിരായ ലൈംഗിക പീഡന പരാതികൾ സിബിഐ അന്വേഷിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡൻറ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പി.വി. അൻവർ എം.എൽ.എ ക്രമസമാധന ചുമതലുള്ള എ.ഡി.ജി.പി. അജിത് കുമാർ ക്രിമിനലും മാഫിയാ തലവനുമാണെന്ന് പറയുന്നു. അജിത്കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷിച്ചാൽ മുകേഷിൻ്റെ കേസ് എങ്ങുമെത്തില്ല. കേരള പോലീസ് ഇരയെ പ്രതിയാക്കും. അതുകൊണ്ട് സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു കൊണ്ടുവരാനാകൂ - അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha