ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ചതിലൂടെ ഗുരുതരമായ കുറ്റമാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്തത്; എൽ ഡി എഫ് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എൽ ഡി എഫ് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിർമ്മിച്ച കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സര്‍ക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ചതിലൂടെ ഗുരുതരമായ കുറ്റമാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്തത്. നിരന്തരം ലൈംഗിക ആരോപണം നേരിടുന്ന വേട്ടക്കാരനെ സി പി ഐ എം സംരക്ഷിക്കുന്നു.മത വിദ്വേഷം ഉണ്ടാക്കാൻ ആണ് കാഫിർ സ്ക്രീൻ ഷോട്ടിലൂടെ സർക്കാൻ ശ്രമിക്കുന്നത്.ഉപജാപക സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്.സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. മുഖ്യമന്ത്രി എന്തിനാണ് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതെന്ന് വ്യക്തമാക്കണം.
വിവാദങ്ങളുടെ കുത്തൊഴുക്കാണ് ഈ സർക്കാരിന്റെ കാലത്തുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല,പി.ജെ.ജോസഫ്,സി.പി.ജോണ്‍,അനൂപ് ജേക്കബ്,മാണി സി കാപ്പന്‍,ഷിബു ബേബി ജോണ്‍,ജി.ദേവരാജന്‍,രാജന്‍ ബാബു തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha