കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലും ചുക്കും ചുണ്ണാനും അറിയില്ലെന്നാണ് ഭരണപക്ഷ എം എൽ എ ആയ അൻവർ വെളിപ്പെടുത്തുന്നത്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലും ചുക്കും ചുണ്ണാനും അറിയില്ലെന്നാണ് ഭരണപക്ഷ എം എൽ എ ആയ അൻവർ വെളിപ്പെടുത്തുന്നത്. തുറന്നടിച്ച് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലും ചുക്കും ചുണ്ണാനും അറിയില്ലെന്നാണ് ഭരണപക്ഷ എം എൽ എ ആയ അൻവർ വെളിപ്പെടുത്തുന്നത് . എഡിജിപി അജിത് കുമാർ കൊലയാളിയാണെന്ന ഗുരുതരമായ ആക്ഷേപം അൻവർ ഉയർത്തിയത് മാധ്യമങ്ങൾക്ക് മുന്നിലാണ് .
മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ നടപടി ഉണ്ടാകില്ലെന്ന് ഭരണപക്ഷ എംഎൽഎക്ക് പോലും ബോധ്യം വന്നിരിക്കുന്നു . ഒന്നുകിൽ സ്വന്തം എം എൽ എ ഉയർത്തിയ ഗുരുതര ആരോപണം മുഖവിലക്കെടുത്ത് അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണം. ഇനി അന്വേഷണത്തിൽ എം എൽ എയുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ അൻവറിനെ പുറത്താക്കി ജയിലിൽ ഇടണം .
എന്തായാലും പാർട്ടി ആവശ്യപ്പെട്ടാൽ ആരോപണത്തിൽ നിന്ന് പിൻവാങ്ങാം എന്ന് അൻവർ ഓഫർ വയ്ക്കുന്നുണ്ട് . ഏതുപോലെ ? എ ആർ ബാങ്ക് അഴിമതിക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചപ്പോൾ പിണറായി വിജയൻ്റെ മദ്ധ്യസ്ഥതയിൽ കെടി ജലീൽ കോമ്പ്രമൈസ് ചെയ്തത് പോലെ .
https://www.facebook.com/Malayalivartha