പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനൊപ്പം വൈവിധ്യമാര്‍ന്ന നാളികേര മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം; ഭക്ഷ്യമേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്

പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനൊപ്പം വൈവിധ്യമാര്‍ന്ന നാളികേര മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ ഭക്ഷ്യമേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേര മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് വന്‍ഡിമാന്റാണ് വിപണിയില്‍ ഉള്ളത്. നാറ്റാ ഡി കൊക്കോ, നാളികേര ചിപ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കടന്നുവരവ് ഇതിനെ സൂചിപ്പിക്കുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇനിയും ധാരാളം ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.
അതിനായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും നാളികേര വികസന ബോര്‍ഡിന്റെ പദ്ധതികളും സമന്വയിപ്പിച്ച് കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും പ്രയോജനപ്രദമാകും വിധം പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായ രോഗ കീടാക്രമണവും അതിനെ പ്രതിരോധിക്കുന്നതിനുള്ള സംരംക്ഷണ മാര്‍ഗ്ഗങ്ങളും, നാളികേര വികസന ബോര്‍ഡും കേരള കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് കണ്ടെത്തേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha