പ്രതികൂല ജീവിത സാഹചര്യങ്ങളുണ്ടെങ്കില്‍ പോലും ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങള്‍; ഓണാശംസ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതികൂല ജീവിത സാഹചര്യങ്ങളുണ്ടെങ്കില്‍ പോലും ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ ഓണാശംസ ഇങ്ങനെ;
പ്രതികൂല ജീവിത സാഹചര്യങ്ങളുണ്ടെങ്കില്‍ പോലും ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങള്‍.അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നത്. അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം. ഏവര്‍ക്കും സന്തോഷകരമായ ഓണാശംസകള്‍ നേരുന്നു.
അതേസമയം ഓണാശംസകൾ നേർന്ന് നിയമസഭ സ്പീക്കർ ഷംസീർ. നിയമസഭ സ്പീക്കറുടെ ഓണ സന്ദേശം ഇങ്ങനെ; വീണ്ടും ഒരു ഓണം എത്തിയിരിക്കുന്നു. വയനാട് ദുരന്തത്തിൽ നമുക്ക് നഷ്ടപ്പെട്ട സഹോദരങ്ങളുടെ ദുഖാർത്തമായ സ്മരണയ്ക്കു മുന്നിൽ നമ്മൾ ഇത്തവണത്തെ വിപുലമായ ആഘോഷങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ്.
എങ്കിലും ഏത് പ്രതിസന്ധിയിലും കൈവിടാത്ത ശുഭപ്രതീക്ഷയുടെ പ്രതീകം കൂടിയാണ് ഓണം. ലോകത്തുള്ള എല്ലാ മലയാളികളും തങ്ങളുടെ നാടിൻ്റെ ഗൃഹാതുര സ്മരണയിൽ സ്നേഹം പങ്കിടുന്ന ദിനങ്ങളാണെന്നിരിക്കെ, നട്ടുനനച്ച കൃഷികളുടെ ഫലം കൊയ്യുന്ന നാളുകൾ ആണെന്നിരിക്കെ ഓണം ആഘോഷിക്കാതിരിക്കാൻ നമുക്കാവില്ലല്ലോ! ദുരിതക്കയങ്ങളെ താണ്ടാനുള്ള ശക്തിയും പ്രതീക്ഷയുമായി മാറട്ടെ ഈ ഓണത്തിൻ്റെ കൂട്ടായ്മയും പങ്കിടുന്ന സ്നേഹസന്തോഷങ്ങളും.
https://www.facebook.com/Malayalivartha