വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത് ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവന സ്വന്തം കഴിവുകേട് മറച്ചുവെച്ച് കേന്ദ്രസർക്കാരിനെയും കേരളത്തിലെ ബിജെപിയെയും പഴിചാരുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്. ഇല്ലാത്ത കള്ള കണക്ക് സമർപ്പിക്കുന്നതിന് പകരം ശരിയായ കണക്ക് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യത്തതിനുള്ള തുക കേന്ദ്രം അനുവദിച്ചതാണ്.
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപ എഴുതി എടുത്ത ആളുകളാണ് ബിജെപിയെ പഴിക്കുന്നത്. ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത് ചെയ്‌തു. രേഖമൂലം എന്താണ് ആവശ്യപ്പെട്ടതെന്ന് അവർ പറയട്ടെ. ഓണക്കാലത്ത് കേന്ദ്രം 5,000 കോടി രൂപ നൽകിയതിനെ പറ്റി ധാനമന്ത്രിക്ക് ഒന്നും പറയാനില്ല. ആ പണംകൊണ്ടാണ് സംസ്ഥാന സർക്കാർ ശമ്പളവും പെൻഷനും ബോണസും എല്ലാം കൊടുത്തത്. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലെ 1700 കോടിയിൽ 1200 കോടി രൂപയും കേന്ദ്രം നൽകിയതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് ഗുണകരമായിട്ടുള്ള ഒരു കാര്യമാണ്. വലിയ സുസ്ഥിരത രാജ്യത്ത് ഉണ്ടാകും. സഹസ്ര കോടികളുടെ ലാഭമാണ് പൊതുഖജനാവിന് ഇതിലൂടെ ഉണ്ടാകുന്നത്. വിഡി സതീശൻ എതിർക്കുന്നത് ആരെയാണ്. നെഹ്‌റുവിന്റെ കാലത്ത് 16 വർഷം തുടർച്ചയായി ഒരു തെരഞ്ഞെടുപ്പ് നടന്നതാണ്. ഇൻഡി മുന്നണിയിലെ പല കക്ഷികളും ഈ നയത്തെ പിന്തുണയ്ക്കുന്നത് ഇതുകൊണ്ടാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha