സിപിഎമ്മിന്റെ അഴിമതി കടന്നുചെല്ലാത്ത ഒരു മേഖലയും ഇന്ന് കേരളത്തിലില്ലെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ

സിപിഎമ്മിന്റെ അഴിമതി കടന്നുചെല്ലാത്ത ഒരു മേഖലയും ഇന്ന് കേരളത്തിലില്ലെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. കൊള്ളമുതലിന്റെ പങ്കുപറ്റി അഴിമതിക്കും അക്രമത്തിനും ചൂട്ടുപിടിക്കുകയാണ് സിപിഎം. ഗൂണ്ടാപ്പിരിവ് പോലെയാണ് ഭരണകക്ഷി തട്ടിപ്പിന്റെ വീതം പറ്റുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
പിണറായി വിജയന്റെ ഭരണത്തിന് കീഴിൽ നാട്ടില്‍ സമ്പൂര്‍ണ അരാജകത്വമാണ്. രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറി. രാസലഹരിയടക്കം സംസ്ഥാനത്ത് സജീവമായി. കലാലയങ്ങളിലെ ക്രൂരതയും നിലവാരത്തകര്‍ച്ചയും മൂലം കുട്ടികള്‍ നാടുവിടുകയാണെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയവും പ്രീണന വിരുദ്ധ രാഷ്ട്രീയവും ബിജെപി പ്രവർത്തകർ കേരളത്തിലെ ജനതയെ ബോധ്യപ്പെടുത്തണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വലിയ വിജയം, ക്യാപ്സൂളുകൾ വഴി വരുന്നതല്ല. വിജയത്തിന് പിന്നിൽ പ്രാദേശിക തലംമുതല്‍ നേതാക്കളുടെ കഠിനാധ്വാനമുണ്ട്. സോഷ്യൽ മീഡിയക്കപ്പുറം ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ഒരോരുത്തരും തയ്യാറകണമെന്നും വി.മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha