ഇറാൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക

ഇറാൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക. 50 എഫ് 35, എഫ് 22, എഫ് 16 വിമാനങ്ങളാണ് ഇറാൻ അതിർത്തിയിൽ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.
ഇറാനുമായുള്ള ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തിയത്.
ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളുമാണ് അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുള്ളത്. ഇറാന് ചുറ്റും വ്യോമ- നാവിക വ്യൂഹം തീർക്കുകയാണ് യു.എസ്.
ചൊവ്വാഴ്ച ജനീവയിൽ നടന്ന യു.എസ്- ഇറാൻ ആണവ ചർച്ചയിൽ പുരോഗതി ഉണ്ടായതായി യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞതിനുശേഷമാണ് യു. എസിന്‍റെ ഈ നീക്കം. ഇനിയും ചർച്ച ചെയ്യാനുണ്ട് എന്നും അവർ കൂട്ടിച്ചേർത്തിരുന്നു. രണ്ടാഴ്ച്ചക്കുള്ളിൽ പുതിയ നിർദേശങ്ങളുമായി അനുനയ ചർച്ചക്ക് തയ്യാറാണെന്ന് ഇറാനും അറിയിച്ചിരുന്നു. സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത സൂചിപ്പിക്കുന്നതാണ് യു.എസിന്‍റെ ഈ നടപടി.
https://www.facebook.com/Malayalivartha






















