പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്വം ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് ബി ജെ പി യെ; തിരുവനന്തപുരത്തെ ഏറ്റവും നന്നായി ഭരിക്കപ്പെടുന്ന ഇന്ത്യയിലെ ഒന്നാമത്തെ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്തെ ഏറ്റവും നന്നായി ഭരിക്കപ്പെടുന്ന ഇന്ത്യയിലെ ഒന്നാമത്തെ നഗരമാക്കുകയാണ് ലക്ഷ്യമെന്നും, പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്വം ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് ബി ജെ പി യെയാണന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലേയ്ക്കുള്ള 67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.
എല്ലാ സ്ഥാനാർത്ഥികളും പ്രധാന പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ എസ് സുരേഷ്, അനൂപ് ആൻ്റണി സംസ്ഥാന നേതാക്കളായ ആർ ശ്രീലേഖ , അബ്ദുൾ സലാം, വി വി രാജേഷ് തിരുവനനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, എന്നിവർ പങ്കെടുത്തു. അടുത്ത പട്ടിക വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha
























