ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയ സംഭവം; ഡിജിപിക്ക് പരാതി നൽകി ബിജെപി

കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി ബിജെപി. സിപിഎം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് സുഗമമായി നടത്താൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡിജിപിയോട് ആവശ്യപ്പെട്ടു.
ബിജെപിക്ക് അനുകൂലമായി മാറ്റത്തിന്റെ കാറ്റുവീശുന്നതിലുള്ള ഭീതിയിലാണ് കൊല്ലം കടക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പ്രവർത്തകർ നിരന്തരം ഭീഷണി മുഴക്കുന്നത്. തങ്ങളുടെ പ്രവര്‍കരെയും സ്ഥാനാര്‍ത്ഥികളേയും ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭീഷണിപ്പെടുത്തിയും ആക്രമം നടത്തിയുമുള്ള രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും വികസനത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























