കേന്ദ്രമന്ത്രിമാരുടെ ഓഫീസുകള്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാർ; റിസര്‍വ് ബാങ്ക് അടക്കമുള്ള സംവിധാനങ്ങളെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആര്‍.ബി.ഐ അടക്കമുള്ളവയെ ആര്‍.എസ്.എസ് നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കുമെന്നും രാഹുൽ ഗാന്ധി

കേന്ദ്രമന്ത്രിമാരുടെ ഓഫീസുകള്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റിസര്‍വ് ബാങ്ക് അടക്കമുള്ള സംവിധാനങ്ങളെ തകര്‍ക്കാനും അവഹേളിക്കാനുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആര്‍.ബി.ഐ അടക്കമുള്ളവയെ ആര്‍.എസ്.എസ് നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയും കോണ്‍ഗ്രസ് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. റിസര്‍വ് ബാങ്ക് അടക്കമുള്ളവയെ അവഗണിച്ചതിന്റെ ഫലമായാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും അടക്കമുള്ളവര്‍ക്ക് വന്‍ തട്ടിപ്പ് നടത്താനായത്. നോട്ട് അസാധുവാക്കല്‍ നടപ്പാക്കരുതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha