ദുബായിലെ ഇന്ത്യാക്കാര്‍ക്കായി എംബസിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

ദുബായില്‍ താമസമായിട്ടുളള ഇന്ത്യാക്കാര്‍ക്കായി ഇന്ത്യന്‍ എംബസി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. യു.എ.ഇ നിയമമനുസരിച്ച് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഏകദേശം മുപ്പത്തിനാലു പേജോളമുള്ള കൈപുസ്‌തകമാണ് ഇറക്കിയത്.
ഈ നാട്ടില്‍ ജീവിക്കുമ്പോള്‍ അനുസരിക്കേണ്ട ചില സാമാന്യ മര്യാദകള്‍, താമസം, സാമ്പത്തിക സുരക്ഷിതത്വം, നാട്ടില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി സുരക്ഷിതമായ ജീവിതം നയിക്കുന്നതിനുള്ള മാര്‍ഗങ്ങളെല്ലാം ഈ പുസ്‌തകത്തില്‍ പറയുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍, ഇന്ത്യാഗവണ്‍മെന്റിന്റെ പ്രവാസി ക്ഷേമപദ്ധതികള്‍, എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വിളിക്കേണ്ട നമ്പര്‍ എന്നിവയും ഈ പുസ്‌തകത്തിലുണ്ട്.
വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ പുസ്‌തകത്തില്‍ പ്രത്യേകം പറയുന്നുണ്ട്. തൊഴില്‍പരമായ കാര്യങ്ങള്‍, തൊഴില്‍ തര്‍ക്കം എങ്ങനെ പരിഹരിക്കാമെന്നും, ക്രെഡിറ്റ് കാര്‍ഡുകളുടെ ചതിക്കുഴി, കടബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വാഹന ലൈസന്‍സ് എടുക്കുന്നതിനെ കുറിച്ചും യാത്രാവേളയില്‍ പാലിക്കേണ്ട നിയമങ്ങളെകുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു.
എംബസിയുടെ സേവനങ്ങള്‍ എല്ലാപേരിലും എത്തിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുമായാണ് ഈ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha