ബഹ്‌റൈനില്‍ പ്രവാസിയായ മലയാളിയുവാവിന്റെ കൊലപാതകത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു; യുവാവിനെ കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിടിയിലായ പ്രതി

ബഹറൈനില്‍ പ്രവാസി മലയാളിയായ കോഴിക്കോട് താമരശേരി സ്വദേശിയായ അബ്ദുല്‍ നഹാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു അറബ് പൗരന്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിവരം ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. കേസില്‍ 42 കാരനായ അറബ് പൗരനെയാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നുമാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതോടൊപ്പം തന്നെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏഴുവര്‍ഷമായി വിദേശത്തുതന്നെയാണ് നിഹാസ്. നാല് വര്‍ഷം ഖത്തറിലും ഇപ്പോള്‍ മൂന്ന് വര്‍ഷമായി ബഹ്‌റൈനിലുമാണ് നിഹാസ് ജോലി ചെയ്തുവന്നിരുന്നത്. ഞായറാഴ്ച രാത്രി ഏകദേശം ഒന്‍പതു മണിയോടെ നഹാസിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിരുന്നു എന്നാല്‍ കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് സുഹൃത്തുകള്‍ താമസ സ്ഥലത്തു ചെന്നു നോക്കുന്നത് അപ്പോഴാണ് മുറിയില്‍ കൈകള്‍ പിറകില്‍ കെട്ടി തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ നിഹാസിനെ കണ്ടത്. മുറിയില്‍ പലവ്യഞ്ജനങ്ങളും, മുളക് പൊടി എന്നിവയും വാരി വിതറിയ നിലയിലായിരുന്നുവെന്ന കാണപ്പെട്ടത്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണവും ആരംഭിച്ചു.
https://www.facebook.com/Malayalivartha