അബുദാബിയില്‍ നടന്ന കേരളോത്സവം സമാപിച്ചു
കേരളത്തിലെ ഗ്രാമോത്സവങ്ങളുടെ പ്രതീതി നല്കി, അബുദാബിയില്‍ നടന്ന കേരളോത്സവം സമാപിച്ചു മൂന്ന് ദിവസം നീണ്ട കേരളോത്സവം കാണാന്‍ ഒട്ടേറെ പേരെത്തി. മലയാളത്തിന്റെ തനിമയുള്ള കലാരൂപങ്ങളും നാടന്‍ ഭക്ഷണ രീതികളും ഉള്‍പ്പെടുത്തി കേരളാ സോഷ്യല്‍ സെന്റര്‍ നടത്തുന്ന കേരളോല്‍സവം പുത്തന്‍ അനുഭവമായി. കേരളത്തിന്റെ ഗ്രാമീണത ഒട്ടും ചോര്ന്നുപോകാത്തവിധമാണ് സംഘാടകര്‍ ഓരോ പരിപാടിയും ആസുത്രണം ചെയ്തത്.
ചടങ്ങിന്റെ ഉദ്ഘാടനം യു.എ.ഇ എക്സ്ചേഞ്ച് സി.ഒ.ഒ സുധീര്‍ കുമാര്‍ ഷെട്ടി ആണ് നിര്‍വ്വഹിച്ചുത്.ശ്രീലങ്കന്‍ കലാകാരികള്‍ അവതരിപ്പിച്ച കലാരൂപങ്ങളും സെന്റര്‍ കായിക വിഭാഗം സംഘടിപ്പിച്ച പഴക്കുല ലേലം വിളിയുമെല്ലാം ആഘോഷത്തിന് മാറ്റ് കൂട്ടി. സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടന്ന കേരളോല്സവത്തില് വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്
https://www.facebook.com/Malayalivartha