യുഎഎയില്‍ പുതിയ വിസ വ്യവസ്ഥകള്‍ നാളെ മുതല്‍ നിലവില്‍ വരും
യു.എ.ഇ.യില്‍ പുതിയ വിസ വ്യവസ്ഥകള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. സന്ദര്‍ശകവിസകളുടെ നിരക്ക് 45 ശതമാനം വര്‍ധിപ്പിച്ചതായും കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കുന്നത് നിര്‍ത്തലാക്കിയതായും ദുബായ് ഇമിഗ്രേഷന്‍ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഇമിഗ്രേഷന്‍ നിയമപ്രകാരം ഓണ്‍ലൈന്‍ മുഖേനയുള്ള \' സിംഗിള്‍ എന്‍ട്രി \' ടൂറിസ്റ്റ് വിസകള്‍ക്ക് 210 ദിര്‍ഹം( 3,486 രൂപ ) ആണ് ഈടാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഇത് 300 ദിര്‍ഹം ( 4,980 രൂപ) ആകും. സ്വകാര്യ ടൂറിങ് ഏജന്‍സികള്‍ ചിലപ്പോള്‍ 550 ദിര്‍ഹം ( 9,130 രൂപ) വരെ ഈടാക്കുന്നുണ്ട്. വിസ ദീര്‍ഘിപ്പിക്കുന്നതിന് 650 ദിര്‍ഹം ( 10,790 രൂപ ) മുതല്‍ 850 ദിര്‍ഹം ( ഏകദേശം 14,110 രൂപ ) വരെയും ഈടാക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha