5 കിലോമീറ്റര്‍ നീളമുള്ള സ്വര്‍ണമാല തയ്യാര്‍
നമ്മള് ഇടുന്ന മാലയുടെ നീളം എത്രയുണ്ടാകും. കൂടിപ്പോയാല്‍ അര മീറ്റര്‍. എന്നാല്‍ കിലോമീറ്ററുകള്‍ നീളമുള്ള മാല ഒന്നു സങ്കല്പ്പിച്ചു നോക്കൂ.
ദുബൈയിലാണ് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കിലോമീറ്ററുകള്‍ നീളമുള്ള മാല ഒരുക്കുന്നത്. 5 കിലോമീറ്റര്‍ നീളത്തില്‍ കൈകൊണ്ട് നിര്‍മ്മിക്കുന്ന സ്വര്‍ണ മാല ഒരുങ്ങുന്നത്. ഇരുപതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുളള ഇത്തവണത്തെ ഗോള്‍ഡ് പ്രൊമോഷന് പരിപാടികളുടെ ഭാഗമായാണ് ഈ സംരംഭം.
ബായ് ഗോള്‍ഡ് ആന്റ് ജൂവലറി ഗ്രൂപ്പിന്റേയും ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റിന്റേയും നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍ ദുബൈയിലെ മുഴുവന്‍ ആളുകളും പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24, 25, 26 ഇഞ്ച് മാലകളായി ആളുകള്‍ക്ക് ഇത് വാങ്ങിക്കാം. ഡിസംബര്‍ ഒന്ന് മുതല്‍ ബുക്കിംഗ് ആരംഭിക്കും. അറ്റ്ലസ്, മലബാര്‍ ഗോള്‍ഡ്, സ്കൈ ജുവലറി, എമറാള്‍ഡ്, സിറോയ തുടങ്ങിയ യുഎഇയിലെ മുഴുവന്‍ ജൂവലറി ഗ്രൂപ്പുകളും ഇതിന്റെ ഭാഗമാകുന്നുണ്ട്.
ജനുവരി 1 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന നറുക്കെടുപ്പിലൂടെ 100 കിലോ സ്വര്‍ണ്ണവും 40 കാരറ്റ് ഡയമണ്ടും സമ്മാനമായി നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha