ഫ്രാന്‍സ് ടൂറിസ്റ്റ് വിസാ ഇന്ത്യക്കാര്‍ക്ക് രണ്ട് ദിവസം കൊണ്ട് നല്കുന്നു
ഫ്രാന്‍സിലേക്കുള്ള ടൂറിസ്റ്റ് വിസാ നിയമത്തില്‍ ഇന്ത്യാക്കാര്‍ക്ക് ഇളവ് വരുത്തി. ഫ്രാന്‍സിലേക്കുള്ള ടൂറിസ്റ്റ് വിസാകള്‍ ഡിസംബര്‍ 01 മുതല്‍ ഇന്ത്യയില്‍ 48 മണിക്കൂറിനുള്ളില്‍ നല്‍കും. അതുപോലെ ബയോമെട്രിക് പാസ്പോര്‍ട്ട് വേണമെന്നുള്ള നിയന്ത്രണം ഇന്ത്യാക്കാര്‍ക്ക് കര്ശനമാക്കുകയില്ല.
ടൂറിസ്റ്റ് വിസാക്ക് വേണ്ടി ഇന്ത്യയിലെ ഫ്രഞ്ച് എംബസ്സി അല്ലെങ്കില്‍ കോണ്‍സുലേറ്റില്‍ നല്കുന്ന അപേക്ഷകര്‍ക്ക് 48 മണിക്കൂറിനുള്ളിലും, പുറംകരാര്‍ ഏജന്‍സിയായ വി.എഫ്.എസ്സിനെ ഏല്‍പ്പിക്കുന്ന അപേക്ഷകര്‍ക്ക് 72 മണിക്കൂറിനുള്ളിലും വിസാ നല്‍കും.ഫ്രഞ്ച് എംബസ്സി ഡല്‍ഹിയിലും, കോണ്‍സുലേറ്റുകള്‍ മുബൈ, ബാഗഌര്്, കൊല്‍ക്കൊത്താ, പോണ്ടിച്ചേരി എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. പുറംകരാര്‍ ഏജന്‍സിയായ വി.എഫ്.എസ്സ്. ന്റെ ഓഫീസുകള്‍ ഛണ്ടിഗര്, ജലന്തര്‍, പൂനാ, ഗോവാ, അഹമ്മദാബാദ്, കൊച്ചി, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ്.
https://www.facebook.com/Malayalivartha