ബഹ്റൈന്‍ വനിതാ ദിനം ആഘോഷിച്ചു
വിവിധ മന്ത്രാലയങ്ങളില്‍ ബഹ്റൈന്‍ വനിതാദിനത്തോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ പരിപാടി മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു. അവസര സമത്വം ഉറപ്പുവരുത്തുന്നതിനും സ്ത്രീകള്‍ക്ക് അര്‍ഹമായ തൊഴില്‍ നല്‍കുന്നതിനും മന്ത്രാലയം നടത്തിയ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ബഹ്റൈന്‍ വനിതകളുടെ ഉന്നമനത്തിനായി ഹമദ് രാജാവിന്റെ പത്നി പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ വനിതാ സുപ്രീം കൗണ്‍സില്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതിനും അവസരസമത്വം ഉറപ്പുവരുത്തുന്നതിനും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്കിയ മന്ത്രാലയമാണ് വിദേശകാര്യ മന്ത്രാലയമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha