ഇന്ത്യ-സൗദി ഗാര്‍ഹിക തൊഴില്‍ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം
സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട് മെന്റ് ക്രമീകരിക്കുന്നതിന് സൗദി ,ഇന്ത്യയുമായി ഒപ്പുവെച്ച കരാറിന് സൗദി മന്ത്രി സഭ അംഗീകാരം നല്കി. ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ക്രമീകരിക്കുന്നതിനും റിക്രൂട്ട്മെന്റ് നടപടികള്‍ വ്യവസ്ഥാപിതമാക്കുവാനും റിക്രുട്ട്മെന്റ് ചെലവുകള്‍ നിയന്ത്രിക്കാനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
സൗദിയിലേക്ക് അയക്കുന്ന തൊഴിലാളികള്‍ മുമ്പ് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കരുതെന്നും തൊഴിലാളികള്‍ അംഗീകൃത ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഗാര്‍ഹിക മേഖലയില്‍ പരിശീലനം നേടിയിട്ടുള്ളവരും ആയിരിക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. കുടാതെ സൗദിയിലെ ആചാരങ്ങളെക്കുറിച്ച് തൊഴില്‍ കരാര്‍ വ്യവസ്ഥകളെകുറിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കണമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha