ഇനി ബ്രസീലിലേക്ക് പറക്കാം... ഇന്ത്യക്കൊപ്പം ചൈനീസ് പൗരന്‍മാര്‍ക്കും ഇനി വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാം

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ബ്രസീല്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ബ്രസീല്‍. ഇന്ത്യക്കൊപ്പം ചൈനീസ് പൗരന്‍മാര്‍ക്കും ഇനി വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാനാകും. ചൈന സന്ദര്‍ശനത്തിനിടെ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരൊ ആണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ആരംഭത്തില്‍ കാനഡ,ജപ്പാന്‍,യുണെറ്റഡ് സ്‌റ്റേറ്റ് ,ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന നിര്‍ബന്ധം സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു.
https://www.facebook.com/Malayalivartha