സൗദി ; നിഖാബ് ധരിച്ചു യുവതി ഡാൻസ് കളിച്ചു പിന്നാലെ അറസ്റ്റ് !

സൗദിയില്‍ പൊതുസ്ഥലത്ത് ഡാന്‍ഡ് കളിച്ചെന്ന പേരില്‍ സൗദി യുവതി നിയമക്കുരുക്കില്‍ ആയിരിക്കുകയാണ് . സൗദിയില്‍ നടക്കുന്ന റിയാദ് ഫെസ്റ്റിവലില്‍ വെച്ച് നിഖാബ് ധരിച്ച യുവതി ഡാന്‍സ് കളിച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് യുവതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവിൽ യുവതിയ്‌ക്കെതിരെ ഉയരുന്ന ആരോപണം പൊതുനിയമങ്ങള്‍ ലംഘിച്ചു എന്നതാണ്. കഴിഞ്ഞ ദിവസമാണ് റിയാദ് ഫെസ്റ്റിവലില്‍ വെച്ച് ഹിപ് ഹോപ് ഗാനത്തിന് യുവതി ചുവടുവെച്ചത്. നിഖാബ് ധരിച്ച യുവതിയുടെ അസാമാന്യ പ്രകടനം കണ്ട് ചുറ്റും കൂടി നിന്നവര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും പ്രചരിച്ച വീഡിയോയിൽ ദൃശ്യമാണ്.
https://www.facebook.com/Malayalivartha