വിവാഹം കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വിവാഹം കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലയാളി യുവാവിനെ സൗദിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം, പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈര്‍(26) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് സൗദിയിൽ തിരിച്ചെത്തിയത്.
റിയാദിലെ ഒരു സ്വകാര്യ സോഫാനിര്‍മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുബൈര്‍. ബുധനാഴ്ച വൈകിട്ട് നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഹറാജിലെ മുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് സുബൈറിനെ കണ്ടെത്തിയത്. മൃതദേഹം റിയാദില്‍ ഖബറടക്കും. മൂസ-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ.
https://www.facebook.com/Malayalivartha