സൗദിയില്‍ നൈറ്റില്‍ ജോലിനോക്കുന്നവര്‍ക്ക് ആശ്വസിക്കാം...

സൗദി അറേബ്യയില്‍ രാത്രിയനൈറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. തൊഴില്‍സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജ്ഹി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാത്രി ജോലി ചെയ്യാന്‍ ശാരീരികക്ഷമതയുള്ള ആളാണെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ ആ സമയ ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ. ആരോഗ്യം അനുവദിക്കുന്നില്ലെങ്കില്‍ രാത്രി ജോലി ഒഴിവാക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
അനാരോഗ്യം വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുന്നവരെയും 24 ആഴ്ച പിന്നിട്ട ഗര്‍ഭിണികളെയും രാത്രി ഷിഫ്റ്റിലെ ജോലിക്ക് നിര്‍ബന്ധിക്കാനോ നിയോഗിക്കാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്. രാത്രി യാത്രക്ക് പ്രത്യേക അലവന്‍സ്, യാത്രാസൗകര്യം രാത്രി ലഭ്യമല്ലെങ്കില്‍ തൊഴില്‍ ദാതാവ് തന്നെ പകരം മാര്‍ഗം ഒരുക്കി നല്‍കണം. ഒരു പ്രവൃത്തി ദിവസം അവസാനിച്ച് അടുത്തത് തുടങ്ങുന്നതിനിടയില്‍ 12 മണിക്കൂറില്‍ കുറയാത്ത വിശ്രമ നേരം തൊഴിലാളിക്ക് കിട്ടിയിരിക്കണം. അതുപോലെ രാത്രി ജോലിക്ക് നിയോഗിക്കുമ്‌ബോള്‍ തുടര്‍ച്ചയായി മൂന്നുമാസത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha