സൗദി ആഭ്യന്തര വിമാനയാത്രക്ക് 2020 മുതല് 10 റിയാല് ഫീസ്

സൗദി ആഭ്യന്തര വിമാന സര്വിസുകളിലെ യാത്രക്കാരില്നിന്ന് 2020 മുതല് 10 റിയാല് ഫീസ് ഈടാക്കാന് തീരുമാനമായി . സിവില് ഏവിയേഷന് അതോറിറ്റിയാണ് ആഭ്യന്തര വിമാന സര്വിസുകളില് വരുകയും പോകുകയും ചെയ്യുന്ന മുഴുവന് യാത്രക്കാരില്നിന്ന് ഫീസ് ഈടാക്കാന് തീരുമാനിച്ചിരിക്കുന്നത്. 2020 ജനുവരി ഒന്നു മുതലാണ് പുതിയ തീരുമാനം നടപ്പാക്കുക.
എയര്പോര്ട്ട് ലോഞ്ചുകളും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കുന്നതിനുള്ള ഫീസാണിത് എന്നാണു അധികൃതർ പറയുന്നത് . എയര്പോര്ട്ടുകളിലെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതിനും സേവനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്ക്ക് ധനസഹായം സമാഹരിക്കുകയും ചെയ്യുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത് . . വിമാന കമ്പനികളിലൂടെയായിരിക്കും ഫീസ് സമാഹരിക്കുക.
ഇതിനായി വിമാന കമ്പനികളും വിമാനത്താവള ഒാഫിസിന് കീഴിലെ ധനകാര്യ സ്ഥാപനവും തമ്മിൽ ഏകോപിപ്പിക്കും .ഒരോ മൂന്നു വർഷവും ഫീസ് പുനഃപരിശോധനക്ക് വിധേയമാക്കും. അന്നത്തെ അഹചര്യത്തിനനുസരിച്ച് ഫീസ് കൂടുകയോ കുറയുകയോ ചെയ്യാം
മുലകുടിക്കുന്ന കുഞ്ഞുങ്ങൾ, വിമാന കമ്പനിക്ക് കീഴിലെ പൈലറ്റുമാർ, എയർലൈൻസ് എൻജിനീയർമാർ, എയർ കൺട്രോളർ, ടെക്ഷനീഷ്യൻമാർ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
https://www.facebook.com/Malayalivartha