പൊതു അവധി പ്രഖ്യാപിച്ചു, എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുകയാണ്. രാജ്യം ഒട്ടാകെ പ്രതിരോധത്തിലാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മാര്‍ച്ച് 29വരെ കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി. രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നല്‍കി. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്‍ക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യക്കു പുറമെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂട്ടി സോമാലിയ എന്നീ രാജ്യങ്ങളിലേക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയിലേക്ക് വരുന്നതിന് 14 ദിവസം മുമ്ബ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല.
ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും സാധുവായ സൗദി ഇഖാമയുള്ളവര്‍ക്കും മടങ്ങുന്നതിന് 72 മണിക്കൂര്‍ സമയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ഇവര്‍ക്ക് യാത്ര നിരോധനം ബാധകമാവുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരെ വിലക്കില്‍നിന്ന് ഒഴിവാക്കി. സൗദിയില്‍ 45 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പെടുന്നു.
https://www.facebook.com/Malayalivartha