യുഎഇയിൽ 23 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു; കോർണയെ പ്രതിരോധിക്കാൻ നടപടി കടുപ്പിച്ച് ദുബായ്, ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികളെ പിടിവിടാതെ കൊറോണ

കേരളത്തിൽ ഏറെയും സ്ഥിരീകരിച്ച കോവിഡ്-19 കേസുകളിലും നിർണായകമായത് പ്രവാസികൾ തന്നെയായിരുന്നു. എന്നിരിക്കെ സംസ്ഥാനം ഉറ്റുനൊക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസികളെ തന്നെയാണ് എന്നിരിക്കെ നിരന്തരം പ്രവാസികളിലും കൊറോണ സ്ഥിരീകരിച്ചുപോരുകയാണ്. ഇപ്പോളിതാ യു.എ.ഇയില്‍ 23 ഇന്ത്യാക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഗള്‍ഫില്‍ പുതുയായി രോഗം ബാധിച്ചവരുടെ കണക്ക് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഖത്തറില്‍ 13 ഒമാനില്‍ 22 കുവൈറ്റില്‍ 10 ബഹ്‌റൈനില്‍ 7പേര്‍ക്കുമാണ് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച കണക്കുകൾ.
എന്നാൽ രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി വെളിപ്പെടുത്തിയത് ആശങ്കക്കിടയാക്കിയിരുന്നു. ഒപ്പം ഗള്‍ഫിന് പുറമെ ഇറാന്‍ ഉള്‍പ്പടെ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ് എന്നാണ് റിപ്പോർട്ട്. യു.എ.ഇയില്‍ സമഗ്ര അണുനശീകരണ യജ്ഞം അവസാനഘ'ത്തിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ അവസരത്തിൽ അടിയന്തരാവശ്യങ്ങൾക്ക് അനുമതി നേടാതെ റോഡില്‍ ഇറങ്ങുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതേതുടർന്ന് സർക്കാർ നിര്‍ദ്ദേശം മറികട് റോഡിലിറങ്ങിയ നൂറുകണക്കിന് വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു.
അതേസമയം യു.എ.ഇയില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും വര്‍ക്ക് അറ്റ് ഹോം പദ്ധതി പ്രഖ്യാപിച്ചതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണ്. കുവൈറ്റില്‍ ടാക്സി സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിറുത്തിവയ്ക്കുകയുണ്ടായി. ഇതോടൊപ്പം കുവൈറ്റില്‍ പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗുണം ചെയ്യും. സന്ദര്‍ശക വിസാ കാലാവധി തീര്‍ന്നവര്‍ക്ക് ഒമാന്‍ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്യുകയുണ്ടായി. ഒപ്പം ഖത്തറില്‍ ഭക്ഷ്യസ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ ഒഴികെ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. എന്നാൽ കുവൈറ്റില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു ലംഘിച്ച നിരവധി പേര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു.
https://www.facebook.com/Malayalivartha
























