നാടിനെ സ്‌നേഹിച്ച പ്രവാസികളുടെ നെഞ്ച് തകരുന്നു; ദയവുചെയ്ത് ഇങ്ങനെ ചെയ്യരുത്, പ്രവാസികൾക്കിടയിൽ അനുദിനം ആശങ്ക വർധിക്കുന്നു; ഈ ക്രൂരത ഞങ്ങളോട് വേണോ...

നിലവിൽ കേരളത്തിൽ പ്രവാസി നേരിടുന്ന പ്രതിസന്ധി ഏറെ വലുതാണ് എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. കൊറോണ വ്യാപനത്തിന് പിന്നാലെ പ്രവാസികൾക്കെതിരേ നാട്ടിൽ ഉയരുന്ന രോഷങ്ങളിലും വിദ്വേഷ പ്രകടനങ്ങളിലും പ്രവാസികൾക്കിടയിൽ ആശങ്ക അനുദിനം വർധിക്കുകയാണ്. എന്തെന്നാൽ കോവിഡ് രോഗത്തേക്കാൾ വേഗത്തിലാണ് നാട്ടിൽ ഈ വിദ്വേഷം പ്രചരിക്കുന്നത് എന്നത് പ്രവാസലോകത്ത് ആധി വ്യാപിക്കുന്നത്.
കൊറോണ കേരളത്തിൽ ആദ്യം സ്ഥിരീകരിച്ചത് ഇറ്റലിയിൽ നിന്നും കേരളത്തിലെത്തിയ പ്രവാസികളിൽ നിന്നായിരുന്നു.അന്ന് ഇറ്റലിയിൽ നിന്നു റാന്നിയിലെത്തി കോവിഡ് പകർന്നതും കാസർകോട് സ്വദേശി നാടുമുഴുവൻ കറങ്ങി നടന്നതും ദൗർഭാഗ്യകരമാണ്. അതിനു തക്ക ശിക്ഷയും നൽകണം എന്നതാണ്. എന്നാൽ ഇതുപോലെ കുറച്ചുപേരുടെ ചെയ്തികൾക്ക് ഒരു സമൂഹത്തെ മുഴുവൻ കുറ്റക്കാരായി കാണുന്നതിലാണ് പ്രവാസ ലോകത്തിനു ഏറെ സങ്കടം ഉളവാക്കുന്നത്. അങ്ങനെ പണ്ടുകാലത്തെ കുഷ്ഠരോഗികളേക്കാൾ അവജ്ഞയോടെ അയൽക്കാരും ഒരു സമൂഹവും മുഴുവൻ പ്രവാസികൾക്കെതിരേ തിരിയുന്നതിലുള്ള വിഷമം അത് പറഞ്ഞറിയിക്കാൻ കഴിയാത്തത് തന്നെയാണ്.
എന്നാൽ ഒരു കാലത്ത് കാറുകളിൽ ഒരു വീടോ നാടോ മുഴുവൻ വന്ന് എതിരേറ്റിരുന്ന പ്രവാസിയെ ഇന്ന് ആട്ടിയകറ്റുകയാണ് എന്നതും സ്ഥിരം കാഴ്ചയാണ് . വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയിട്ടും മക്കളെയും ഭാര്യയും മാതാപിതാക്കളെയും പോലും അടുപ്പിക്കാതെ സ്വയം ഏകാന്തവാസം തിരഞ്ഞെടുക്കുന്ന നൂറുകണക്കിന് പ്രവാസികൾ അവിടെ ഇപ്പോഴും ഉണ്ടെന്നു പലരും മറക്കുന്നത് ഏവരും അറിയേണ്ടത് തന്നെ.
എന്നാൽ നിലവിൽ കാസർകോട്ട് വ്യാപകമാകുന്ന കോവിഡ് ബാധ ചൂണ്ടിക്കാട്ടിയാണ് പലരും പ്രവാസികളെ കുറ്റപ്പെടുത്തുന്നത്. ഓർക്കുക ഇത് യഥാർത്ഥത്തിൽ അവൻ പ്രവാസലോകത്ത് നേരിടുന്ന കഷ്ടപ്പാടിന്റെ പ്രതിഫലനം കൂടിയാണ്. മൂന്നു മുറികളുള്ള ഒരു ഫ്ലാറ്റിൽ പതിനേഴുപേർ വരെ താമസിക്കുമ്പോൾ എങ്ങനെ രോഗം പകരാതിരിക്കും. അങ്ങനെ പല ഇല്ലായ്മകളുടെ നടുവിൽ നിന്നുകൊണ്ടാണ് നാട്ടിലേക്ക് പണം അയച്ച് കുടുംബത്തെ അവൻ പുലർത്തുന്നതെന്ന സത്യവും പലരും മറക്കുകയാണ്.
അതോടൊപ്പം തന്നെ വീട്ടുകാർക്കും നാട്ടുകാർക്കും രോഗം നൽകാം എന്നു കരുതിയല്ല ഒരു പ്രവാസിയും നാട്ടിലേക്കു വരുന്നത്. വൃദ്ധരായ മാതാപിതാക്കൾക്ക്, ഭർത്താവ് ജീവിച്ചിരിക്കുമ്പോഴും വിധവയെപ്പോലെ കഴിയുന്ന ഭാര്യയ്ക്ക്, പിതൃസ്നേഹം അറിയാത്ത മക്കൾക്ക് ഒക്കെ സാന്ത്വനമാകാനും അവരെ ഒരു നോക്കു കാണാനുമാണ് പലരും ഓടിയെത്തുന്നത് എന്നതും ആരും മറക്കരുത്. ഭർത്താവിനെയും മക്കളെയുമെല്ലാം വിട്ടിട്ട് ഇവിടെ വന്നു കഴിയുന്ന എത്രയോ സഹോദരിമാർ പലപ്പോഴും എത്രയോ നാളുകൾക്ക് ശേഷമാവും നാട്ടിലേക്ക് എത്തുന്നത് തന്നെ. എന്നാൽ അവരെയും ഒനിന്നടങ്കം നാട് മറക്കുകയാണ്.
https://www.facebook.com/Malayalivartha
























