Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി സുഹൃത്തുക്കൾക്ക് 42 കോടി

04 APRIL 2020 12:28 PM IST
മലയാളി വാര്‍ത്ത

ഇന്നലെ അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഒന്നാം സമ്മാനമായ 42 കോടി ലഭിച്ചെന്ന വാർത്ത ഏവരും ആകാംക്ഷയോടെയാണ് കണ്ടത് തന്നെ. എന്നാൽ ഇന്ത്യയിൽ ഏത് പ്രദേശമാണ് എന്ന വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രവാസി മലയാളികളായ മൂന്ന് സുഹൃത്തുക്കൾക്ക് തന്നെയാണ് സമ്മാനം ലഭിച്ചത്.വീണ്ടും ചരിത്രം ആവർത്തിച്ചിരിക്കുകയാണ്.

അങ്ങനെ വീണ്ടും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ റാസൽഖൈമയിലെ മൂന്ന് മലയാളികൾക്ക് 42 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം. ഡ്രൈവർമാരായ കണ്ണൂർ സ്വദേശി ജിജേഷ് കോറോത്തൻ മൂന്ന് സുഹൃത്തുക്കളായ തൃശൂർ കേച്ചരി സ്വദേശി ഷനോജ് ബാലകൃഷ്ണൻ, മലപ്പുറം സ്വദേശി ഷാജഹാൻ കുറ്റിക്കാട്ടയിൽ എന്നിവരുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ജോലിയില്ലാത്തതിനാൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതിനിടെയാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചതെന്ന് 15 വർഷമായി യുഎഇയിലുള്ള ജിജേഷ് വ്യക്തമാക്കുകയുണ്ടായി. തുടർന്ന് ഇന്ത്യക്കാരായ രഘു പ്രസാദ്( 20 ലക്ഷം രൂപ), അനിഷ് തമ്പി (10 ലക്ഷം രൂപ) എന്നിവർക്കും സമ്മാനം ലഭിച്ചു.

എന്നാൽ കൂടെ വന്ന മറ്റൊരു ഭാഗ്യം എന്നത് താൻ കോടിപതിയാകുന്ന രംഗം നേരിട്ടു കാണാൻ ഭാഗ്യമുണ്ടായ വിജയികൂടിയാണ് ജിജേഷ്. തുടർന്ന് രാവിലെ ഭാര്യയോടും മകളോടൊപ്പമിരുന്ന് യു ട്യൂബിൽ തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തന്റെ 041779 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോൾ യഥാർഥത്തിൽ കണ്ണുകൾക്ക് പോലും വിശ്വസിക്കാനായില്ലെന്ന് ജിജേഷ് പറയുന്നു. ഇതേതുടർന്ന് ഉടൻ തന്നെ കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു.

അതേസമയം തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ മാസമായിരുന്നു കടന്നുപോയത്. യാതൊരു ജോലിയുമില്ലാതെ ഇരിക്കുകയായിരുന്നു. തുടർന്ന് കുടുംബത്തെ നാട്ടിലേയ്ക്കയക്കാൻ പദ്ധതിയിടുകയും ചെയ്തു. ഏഴ് വയുസുകാരി മകളുടെ വിദ്യാഭ്യാസത്തിനാണ് താനേറെ പ്രാധാന്യം കൽപിക്കുന്നതെന്ന് ജിജേഷ് വ്യക്തമാക്കുകയുണ്ടായി. കൂട്ടുകാരോടൊപ്പം ചേർന്ന് തുടക്കമിട്ട ആഡ‍ംബര കാറുകള്‍ വാടകയ്ക്ക് നൽകുന്ന ബിസിനസ് ഒന്നുഷറാക്കണമെന്നും താൻ ആഗ്രഹിക്കുന്നതായും ജിജേഷ് വ്യക്തമാക്കി. ഒപ്പം ഇൗ വിജയം മറ്റൊന്നുമല്ല, അത്ഭുതം തന്നെ–ജിജേഷ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (1 minute ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (14 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (22 minutes ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (42 minutes ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (1 hour ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (1 hour ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (1 hour ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (1 hour ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (2 hours ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (7 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (8 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (9 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (12 hours ago)

Malayali Vartha Recommends