സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ സൗദിയുടെ പുതിയ തീരുമാനം; നിരവധി മലയാളികളുൾപ്പെടെയുള്ള തൊഴിലാളികളെ ഇത്തരം തീരുമാനങ്ങൾ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവാസികൾ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ പുലർത്തിപ്പോരുന്ന അറബ് രാഷ്ട്രങ്ങളിൽ പ്രവാസികൾ ഏറെ കഷ്ടപ്പെടുന്ന സാഹചര്യമാണ് ഉരുവായിരിക്കുന്നത്. ഒപ്പം കൈത്താങ്ങായി ഒത്തിരിയേറെ സാമൂഹ്യപ്രവർത്തകർ രാഗത്ത് സജീവമാണ്. എന്നിരുന്നാൽ തന്നെയും കൊറോണ വരുത്തിവയ്ക്കുന്ന സാമ്പത്തിക നഷ്ടങ്ങളെ മറികടക്കാൻ പ്രത്യേകം ശ്രദ്ധിച്ചുപോരുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇതിനാൽ തന്നെ കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ്. എന്നാൽ ഇത്തരം നിയമങ്ങൾ ഏറെ തിരിച്ചടി നൽകുന്നത് ലേബർ ക്യാമ്പുകളിൽ കഴിഞ്ഞുപോരുന്ന പ്രവാസികളെ തന്നെയാണ്. ഇപ്പോഴിതാ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സൗദിയുടെ പുതിയ തീരുമാനം.
സംരംഭകർക്കു കോവിഡ്-19 വരുത്തിവച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള അനുവാദമുൾപ്പെടെയുള്ള തീരുമാനങ്ങളുമായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. കർഫ്യൂ കാലത്ത് അനുവദിച്ചിട്ടുള്ള ഒഴിവ്, വാർഷിക അവധിയിൽ നിന്നു കുറവ് വരുത്താനും മന്ത്രാലയം അനുമതി നൽകിയിരിക്കുകയാണ്. തൊഴിൽ നിയമത്തിലെ 74- വകുപ്പ് അഞ്ചാം അനുച്ഛേദം പ്രകാരമാണു തീരുമാനം എന്നാണ് ലഭ്യമാകുന്ന വിവരം.
മുൻകൂട്ടി കാണാൻ കഴിയാത്ത അപ്രതീക്ഷിത സംഭവ വികാസങ്ങൾ മൂലം തൊഴിലുടമയും തൊഴിലാളിയും നിലനിൽക്കുന്ന നിയമപരമായ കരാർ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം നേരിടുമ്പോൾ നടത്തിപ്പ് ചെലവ് കുറക്കാൻ സംരംഭകരെ അനുവദിക്കുന്ന വ്യവസ്ഥയുടെ ഭാഗമായാണ് ഇത് അനുവദിക്കുക തന്നെ. വ്യവസ്ഥകൾക്ക് വിധേയമായി ഇത്തരം സാഹചര്യങ്ങളുടെ തീവ്രത കുറക്കുന്നതിന് മുൻകരുതൽ നടപടികളുടെ ഭാഗമായി യഥാർഥ തൊഴിൽ സമയത്തിന് അനുസൃതമായി വേതനത്തിൽ കുറവ് വരുത്താനും സ്വകാര്യ സ്ഥാപങ്ങൾക്ക് കഴിയുന്നതായിരിക്കും. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ജീവനക്കാർക്ക് നീണ്ട അവധി നൽകാനും തൊഴിൽ നിയമം 116–ാം വകുപ്പ് അനുസരിച്ച് സ്വകാര്യ സ്ഥാപങ്ങൾക്കു കഴിയുകയും ചെയ്യുന്നതായിരിക്കും.
അതോടൊപ്പം തന്നെ ഇതു സംബന്ധിച്ച് സർക്കാർ മുൻകരുതൽ നടപടികൾ ആരംഭിച്ച് ആറു മാസത്തിനകം തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ധാരണയിൽ എത്തേണ്ടതുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയിൽ നിലനിൽക്കുന്ന സാമ്പത്തിക ആശങ്കകൾ അകറ്റുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ സുപ്രധാന പ്രഖ്യാപനം. സ്വദേശിവൽകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന സംരംഭകർക്ക് സൗദി പൗരന്മാരുടെ നിശ്ചിത ശതമാനം ശമ്പളം ഉൾപ്പെടെ സർക്കാർ വഹിക്കുമെന്ന ഉത്തേജക പാക്കേജുകൾ സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഉപയോഗപ്പെടുത്തുന്നവർക്ക് പുതിയ കരാർ ബാധകമാകില്ല. വിശദമായ വിവരങ്ങൾ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളെ മന്ത്രാലയം അറിയിക്കുനതായിരിക്കും. ആയതിനാൽ തന്നെ സ്വകാര്യ മേഖലയിൽ ജോലി നോക്കുന്ന നിരവധി മലയാളികളുൾപ്പെടെയുള്ള തൊഴിലാളികളെ ഇത്തരം തീരുമാനങ്ങൾ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha























