കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ച് ലോകം.... യുഎസില്‍ നാല് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു, കേരളത്തിനു പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി

കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ച് കഴിയുകയാണ് ലോകം യുഎസില്‍ നാല് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍, ടെക്‌സസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന്‍ പോള്‍ (21) എന്നിവരാണ് മരിച്ചത്.
ലാലുപ്രതാപ് ജോസ് ന്യുയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രഷനില്‍ (സബ് വെ) ട്രാഫിക് കണ്‍ട്രോളറായിരുന്നു. മറിയാമ്മ മാത്യു കോവിഡ് ബാധിതയായി വിന്‍ത്രോപ് ആശൂപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യയാണ്. മക്കള്‍: വിനി, വിജു, ജിജു.
ആലപ്പുഴ കരുവാറ്റ വടക്ക് താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്‌സിയില്‍ കഴിഞ്ഞ ദിവസം മരിച്ചു. നെടുമുടി പഞ്ചായത്ത് നാലാം വാര്‍ഡ് പന്തപ്പാട്ടുചിറ കുടുംബാംഗമാണ് അന്നമ്മ. 8 വര്‍ഷമായി യുഎസിലാണ്. മക്കള്‍: സീന (ദുബായ്), സ്മിത, ക്രിസ് (ന്യൂ ജഴ്‌സി). മരുമകന്‍: അനീഷ്.
പോളിന് ഹോസ്റ്റലില്‍നിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയില്‍നിന്നു വിരമിച്ച ശേഷം ഡാലസില്‍ ഐബിഎമ്മില്‍ ജോലി ചെയ്യുകയാണ്. മാതാവ് ജെസി. ഏക സഹോദരന്‍ ഡേവിഡ്.
സൗദിയില്‍ മൂന്ന് പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 41ആയി ഉയര്‍ന്നു. പുതുതായി 190 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2795 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് തത്സമയ വിവരങ്ങള്‍ക്കായുള്ള വെബ്സൈറ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. രോഗബാധിതരില്‍ 2139 പേര്‍ ചികിത്സയിലാണ്. ഇതില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 64 പേര്‍ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 615 ആയി.
നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം തടയാനാകില്ലെന്നും, രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുള്‍ ആലി പറഞ്ഞു.. അതിനാല്‍ ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണം. ലോകത്തു മികച്ച മെഡിക്കല്‍ സൗകര്യങ്ങളൊരുക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി. എണ്‍പതിനായിരം ബെഡുകളും എണ്ണായിരത്തിലധികം വെന്റിലേറ്ററുകളും രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha