Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

''ഞാൻ അവിടെ ചെന്ന് നോക്കിയപ്പോൾ മരിച്ച് കിടക്കുന്ന ആളിൻെറ മുഖം ഞാൻ ഇന്നലെ കണ്ട ത്യശൂർ സദേശിയുടെതായിരുന്നു. പടച്ചോനെ എന്താണ് ഇങ്ങനെത്തെ ഒരു വിധി എന്ന് അറിയാതെ മനസ്സിൽ പറഞ്ഞുപോയ നിമിഷം. ചിലപ്പോൾ അങ്ങനെയാണ് അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാൾ വേദന കൂടുതൽ നൽകും...''; ഹൃദയം നുറുങ്ങുന്ന അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകൾ

19 APRIL 2020 06:00 PM IST
മലയാളി വാര്‍ത്ത

മരണം എന്നത് ഒരു യാഥാർഥ്യമാകുന്നത് നമ്മുടെ ഉറ്റവരുടെ വേർപാടിൽ മാത്രമാണ്. എന്നാൽ അതൊന്നുമല്ലാത്ത ആരുമില്ലാത്ത ഇത്തരത്തിലുള്ള നിരവധി വിഷയങ്ങളുമായി ഇടപെടുന്ന ഗൾഫിലെ സാമൂഹ്യ പ്രവർത്തകരുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ...? ഇത്തരത്തിൽ പ്രവാസി മലയാളികൾക്ക് സുപരിചിതമായ പേരാണ് അഷ്റഫ് താമരശേരിയുടേത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്ക് യാത്രാ വിമാന സർവീസുകൾ ഇല്ലെങ്കിലും അഷ്റഫിനും സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്രമം തന്നെയില്ലാതെ കഠിനമായി പ്രവർത്തിച്ചുവരികയാണ്.

പ്രവാസലോകത്ത് മരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിവിധ ദേശക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് അഷ്റഫ് ഇപ്പോൾ. അതിനിടെയാണ് ശനിയാഴ്ച അദ്ദേഹം ഒരു അനുഭവം തന്റെ ഫേസ്ബുക് പോസ്റ്റിൽ പങ്കുവച്ചത്. ഒരുദിവസം നമ്മളെ പരിചയപ്പെട്ട ഒരു വ്യക്തി, ഏതാനും ദിവസത്തിനുള്ളിൽ ജീവനറ്റ ശരീരമായി മുന്നിൽ വരുന്ന ജീവിത യാഥാർഥ്യം നമുക്ക് ഉണ്ടായെങ്കിൽ അത് എങ്ങനെയായിരിക്കും നമുക്ക് ഏൽക്കുക. അത്തരം ഒരു അനുഭവമാണ് അഷ്റഫ് താമരശേരി പങ്കുവയ്ക്കുന്നത്.

അദ്ദേഹത്തിന്റെ ഫസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

‘ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടിൽ അയച്ചത്. ചില ദിവസങ്ങളിൽ എനിക്ക് വ്യക്തിപരമായി അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് പേരുടെ മയ്യത്തുകൾ ഉണ്ടാകാറുണ്ട്. ഇന്ന് അയച്ച അഞ്ച് പേരുടെ മൃതദേഹത്തിൽ ഒന്ന് അറിയാതെ എന്റെ കണ്ണ് നിറച്ച ഒരു അപരിചിതന്റേയിരുന്നു. ഈ കാര്യം ഇവിടെ പറയുന്നതിന് മുൻപ്, ഒരു പഴയ അനുഭവം ഇവിടെ പങ്ക് വെക്കാം. വർഷങ്ങൾക്ക് മുൻപ് അജ്മാൻ മാർക്കറ്റിൽ ഞാനും കുടുംബം മീൻ വാങ്ങാനായി ചെന്നപ്പോൾ തൃശൂർ സ്വദേശിയായ ഒരാൾ എന്റെയടുത്ത് ഓടി വന്ന് കുശലാന്വേഷണം നടത്തുകയും ഞാൻ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഒരുപാട് വാചാലാനവുകയും ചെയ്തു.

സലാം പറഞ്ഞ് മടങ്ങാൻ നേരം, എന്റെ മൊബൈൽ നമ്പർ ചോദിച്ച് വാങ്ങുകയും ആർക്കാണ്, എപ്പോഴാണ് അക്ഷറഫ് ഭായിയുടെ സഹായം ആവശ്യമായി വരുന്നതെന്ന് പറയാൻ കഴിയില്ല, ആവശ്യക്കാർ ചോദിക്കുമ്പോൾ കൊടുക്കാമല്ലോ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മൊബെലിൽ എൻെറ നമ്പർ സെയ്‍വ് ചെയ്യുകയും ചെയ്തു. മാർക്കറ്റുകളിലും മറ്റും പുറത്ത് പോകുമ്പോൾ പരിചയക്കാരും അല്ലാത്തവരുമായി ഒരുപാട് പേർ വരുകയും സംസാരിക്കാറും ചെയ്യാറുണ്ട്, കൂടുതലും സാധാരണക്കാരായിരിക്കും. പരസ്പരം സഹായിക്കാൻ വേണ്ടി മൊബെൽ നമ്പർ വാങ്ങാറുണ്ട്. അത്രക്ക് മാത്രമെ കരുതിയുളളു. ആ ത്യശൂർക്കാരൻ മൊബെൽ നമ്പർ ചോദിച്ചപ്പോഴും.

പിറ്റേന്ന് രാവിലെ എനിക്ക് ഒരു കോൾ വന്നത് ഒരാളുടെ മരണവാർത്ത അറിയിച്ചോണ്ടായിരുന്നു. ഞാൻ അവിടെ ചെന്ന് നോക്കിയപ്പോൾ മരിച്ച് കിടക്കുന്ന ആളിന്റെ മുഖം ഞാൻ ഇന്നലെ കണ്ട ത്യശൂർ സ്വദേശിയുടെതായിരുന്നു. പടച്ചോനെ എന്താണ് ഇങ്ങനെത്തെ ഒരു വിധി എന്ന് അറിയാതെ മനസ്സിൽ പറഞ്ഞുപോയ നിമിഷം. വളരെ നാളുകൾക്ക് മുന്പുളള ഈ അനുഭവം നിങ്ങളിൽ ഷെയർ ചെയ്യുമ്പോൾ സമാനമായ ഒരു സംഭവം കഴിഞ്ഞ ആഴ്ച സംഭവിച്ചു.

ചെന്നെ സ്വദേശി മണികണ്ഠന്റെ ഫോൺ കാൾ ആയിരുന്നു. നാട്ടിൽ പോകുവാൻ എന്തെങ്കിലും തരത്തിലുളള സാഹചര്യമുണ്ടോന്ന് അന്വേഷിച്ചോണ്ടായിരുന്നു അയാൾ വിളിച്ചത്. ഒരുപാട് മാനസിക വിഷമത്തിലായിരുന്നു അയാളെന്ന് എനിക്ക് മനസ്സിലായി. കുറച്ച് കൂടി ക്ഷമിക്കു, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. ആ ദിവസം തന്നെ രണ്ട് മൂന്ന് പ്രാവശൃം എന്നെ വീണ്ടും വിളിച്ചു. സമാധാധിപ്പിച്ചിട്ട് ഫോൺ വെയ്ക്കുകയും ചെയ്തു. പിറ്റേ ദിവസം ഞാൻ അറിയുന്നത് മണികണ്ഠൻ ആത്മഹത്യ ചെയ്തുവെന്നാണ്.

കുറച്ച് നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരുഅവസ്ഥയിലായിപ്പോയി ഞാൻ. ചിലപ്പോൾ അങ്ങനെയാണ് അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാൾ വേദന കൂടുതൽ നൽകും. മണികണ്ഠനെ എംബാമിംഗ് ചെയ്ത പെട്ടിയിലാക്കി കാർഗോ വിമാനത്തിൽ അയക്കുന്നത് വരെ എന്റെ മനസ്സിനെ ബാധിച്ച മരവിപ്പ് മാറിയിട്ടില്ലായിരുന്നു’.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (50 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (52 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (56 minutes ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (1 hour ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends