Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കണ്ണീരിൽ മുങ്ങി മക്ക; ഇതാദ്യമായല്ല; പ്രാര്‍ഥന മുമ്പും മുടങ്ങി; രണ്ട് തവണ രക്ത രൂക്ഷിത ആക്രമണം, കോളറയും...

25 APRIL 2020 11:23 AM IST
മലയാളി വാര്‍ത്ത

ലോകം ഇന്ന് കൊറോണ ഭീതിയിലാണ്. യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു ഇടങ്ങളെല്ലാം ആളൊഴിഞ്ഞു.ലോകം തന്നെ നിശ്ചലമായ അവസ്ഥ. ഈ പശ്ചാത്തലത്തില്‍ മുസ്ലിങ്ങളുടെ പുണ്യമാസമായ റമദാനില്‍ മക്കയിലെയും മദീനയിലെയും ഹറം പള്ളികള്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മുസ്ലിങ്ങള്‍ക്ക് സങ്കടത്തിന്റെ ദിനരാത്രങ്ങള്‍ കൂടിയാണിത്. എന്നാല്‍ മക്ക സ്തംഭിച്ച ദിനങ്ങള്‍ ആദ്യമായിട്ടാണോ? അല്ല, മുമ്പും പലതവണ സമാനമായ സാഹചര്യം മക്ക നേരിട്ടുട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണിവിടെ....

ലോക മുസ്ലിങ്ങള്‍ ഇത്തവണ വ്യത്യസ്തമായ റമദാന്‍ മാസമാസത്തിലാണ്. സാമൂഹിക അകലം പാലിക്കേണ്ടത് സാമൂഹികമായ ഉത്തരവാദിത്തം ആയതിനാൽ മുസ്ലിങ്ങള്‍ കൂട്ടമായി നടത്തുന്ന പ്രാര്‍ഥനകളെല്ലാം തടയപ്പെട്ടിരിക്കുന്നു. ഇഫ്താറുകളും രാത്രിയുള്ള പ്രത്യേക പ്രാര്‍ഥനകളും നിര്‍ത്തിവച്ചു. എല്ലാവരും പ്രാര്‍ഥനകള്‍ വീടുകളിലേക്ക് ഒതുക്കി.

മിക്ക മുസ്ലിം രാജ്യങ്ങളിലും പള്ളികള്‍ അടച്ചിട്ടിരിക്കുകയാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ വിശ്വാസികള്‍ പള്ളികളിലെത്തുന്നതാണ് റമദാന്‍ മാസത്തില്‍. എന്നാല്‍ എല്ലാം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കി. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍ത്തിവച്ചിട്ട് ആഴ്ചകളായി.


മക്കയിലെ ഹറം പള്ളിയില്‍ ഉംറ തീര്‍ഥാടനം ആഴ്ചകളായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവിലെ സ്ഥിതിയില്‍ മാറ്റം വന്നില്ലെങ്കില്‍ ഹജ്ജ് തീര്‍ഥാടനത്തിനും നിയന്ത്രണമുണ്ടായേക്കുമെന്നാണ് സൂചനകള്‍. ഹജ്ജിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സൗദി അറേബ്യ നേരത്തെ തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ നേരത്തെയുള്ള ഒരുക്കം വേണ്ട എന്നാണ് ലഭിച്ച നിര്‍ദേശം.
മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ റമദാനില്‍ നടത്തുന്ന തറാവീഹ് നമസ്‌കാരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം വ്യാഴാഴ്ച രാത്രി മുതല്‍ തറാവീഹ് ആരംഭിച്ചു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഹറമിലെ ജോലിക്കാരും മറ്റും മാത്രമാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്
കഴിഞ്ഞ 1400 വര്‍ഷത്തെ ചരിത്രമെടുത്താല്‍ അപൂര്‍വമായിട്ടാണ് പ്രാര്‍ഥനകള്‍ നിര്‍ത്തിവച്ച ഇത്തരം പ്രതിസന്ധി മക്ക നേരിട്ടത്. എന്നാല്‍ റമദാനില്‍ പ്രാര്‍ഥനകള്‍ നിര്‍ത്തിവച്ചതിന് ആധികാരികമായ തെളിവിമില്ല. മറ്റു ചില മാസങ്ങളില്‍ പ്രാര്‍ഥന ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ദോഹയിലെ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ മുതസ് അല്‍ ഖാത്തിബ് പറയുന്നു.

930ല്‍ ഖുര്‍മത്തൈന്‍ ഗോത്രത്തിന്റെ ആക്രമണം നേരിട്ടു മക്ക. ഇതുകാരണമായി ഹജ്ജ് തീര്‍ഥാടനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഇന്നത്തെ ബഹ്‌റൈനിലാണ് ഖുര്‍മത്തൈന്‍ ഗോത്രമുണ്ടായിരുന്നത്. 30000ത്തോളം പേരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഖുര്‍മത്തൈന്‍ ആക്രമണം മക്കയെ സംബന്ധിച്ചിടത്തോളം വലിയ സംഭവമായിരുന്നുവെന്ന് ഡബ്ലിനിലെ ഇസ്ലാമിക പണ്ഡിതന്‍ ഉമര്‍ അല്‍ ഖാദിരി പറയുന്നു

ഖുര്‍മത്തൈന്‍ നേതാവ് അബു താഹിര്‍ അല്‍ ജന്നബിയാണ് ആക്രമണം നടത്തിയത്. മക്ക ആക്രമണ ശേഷം ഹജറുല്‍ അസ്‌വദ് എന്ന ആദരിക്കപ്പെടുന്ന കല്ല് മോഷ്ടിച്ചു കൊണ്ടുപോകുകയും ചെയ്തു. സംസം കിണര്‍ അശുദ്ധമാക്കി. ഹജ്ജ് തീര്‍ഥാടനത്തിന് വന്നവരെ കൊന്ന് സംസം കിണറിലെറിഞ്ഞു.. പിന്നീട് 20 വര്‍ഷത്തിന് ശേഷം ഹജറുല്‍ അസ്‌വദ് തിരിച്ച് മക്കയിലേക്ക് തന്നെ കൊണ്ടുവന്നു.

9ാം നൂറ്റാണ്ടില്‍ ഭീതി പരത്തിയ കോളറ രോഗം കാരണമായി രണ്ടുതവണ ഹജ്ജ് കര്‍മം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. 1837ലും 1846ലും. 1865ല്‍ മക്ക ഉള്‍പ്പെടുന്ന ഹിജാസ് മേഖലിയല്‍ വീണ്ടും കോളറ വ്യാപിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ (തുര്‍ക്കിയിലെ ഇസ്താംബൂള്‍) അന്താരാഷ്ട്ര യോഗം ചേര്‍ന്നു. സിനായിലും ഹിജാസിലും ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് യോഗം തീരുമാനിച്ചത്. 1830നും 1930നുമിടയിലെ നൂറ് വര്‍ഷത്തില്‍ 27 തവണ കോളറ രോഗം മക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1979ല്‍ മക്കയിലെ ഹറം പള്ളിക്ക് നേരെ ആക്രമണമുണ്ടായി. സൗദി സൈനികന്‍ ജുഹൈമാന്‍ ഇബ്‌നു മുഹമ്മദ് ബിന്‍ സൈഫുല്‍ ഉതൈബിയുടെ നേതൃത്വത്തില്‍ 500ഓളം സൈനികരാണ് ആക്രമണം നടത്തിയത്. സൗദിയില്‍ യഥാര്‍ഥ ഇസ്ലാം തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഫ്രഞ്ച് സൈന്യത്തിന്റെ സഹായത്തോടെ സൗദി സൈന്യം ഹറം പള്ളിയുടെ നിയന്ത്രണം തിരിച്ചുപിടിക്കുകയായിരുന്നു.

2014ല്‍ ഇബോള രോഗം വ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇത് ആദ്യം കണ്ടത്. അതുകൊണ്ടുതന്നെ പല ലോക രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നിഷേധിച്ചു. സൗദിയില്‍ രോഗം കണ്ടതോടെ ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ഉംറ-ഹജ്ജ് വിസ നില്‍കുന്നത് നിര്‍ത്തിവച്ചു. ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍ രാജ്യങ്ങളിലുള്ളവര്‍ക്കായിരുന്നു നിയന്ത്രണം.
ഇത്രയും സംഭവങ്ങള്‍ വ്യക്തമാക്കുന്നത് മക്കയില്‍ മുമ്പും സമാനമായ രീതിയില്‍ ഹറം പള്ളിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ്. ദിവസങ്ങളോളം നമസ്‌കാരം നടക്കാത്ത സംഭവമുണ്ടായി. രക്തരൂഷിത യുദ്ധത്തിനും സാക്ഷ്യം വഹിച്ചു. അതുകൊണ്ടുതന്നെ നിലവിലെ കൊറോണ വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ നിയന്ത്രണത്തില്‍ ആശങ്ക വേണ്ടെന്ന് മുസ്ലിം പണ്ഡിതന്‍മാന്‍ അഭിപ്രായപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (6 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (6 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (6 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (6 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (7 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (7 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (7 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (9 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (9 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (10 hours ago)

Malayali Vartha Recommends