Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ ഒപ്പം ട്രംപിന്റെ യുദ്ധഭീഷണിയും..ആ കളി ഇവിടെ വേണ്ടെന്ന് വിദഗ്ധർ ;എണ്ണവിലയിൽ റെക്കോർഡ് വിലയിടിവ്

01 MAY 2020 07:37 AM IST
മലയാളി വാര്‍ത്ത

More Stories...

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം

കൊറോണ വൈറസ് ആഗോള തലത്തിൽ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോകുന്നത് .അതുകൊണ്ടുതന്നെ കടുത്ത പ്രതിസന്ധിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതും . കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ എണ്ണവിലയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയിടിവ് മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളേയും സാമ്പത്തികമായി പിടിച്ചു കുലുക്കിയിരിക്കുകയാണ് എന്നുതന്നെ പറയാൻ സാധിക്കും. ഉല്‍പാദനം കുറച്ച് വില വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നേട്ടമുണ്ടായില്ല.

ആഗോളതലത്തില്‍ കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ . ഇതോടെ എണ്ണയെ മാത്രം ആശ്രയിച്ചുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വലിയ ആശങ്കയിലാണ് .
നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന അന്വേഷണത്തിലാണ് ഒപെക് ഉള്‍പ്പടേയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍. ഇറാനെതിരെ ട്രംപ് മുഴക്കിയ ഭീഷണിയും ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമാണ്. അമേരിക്കയിലെ എണ്ണ വ്യവസായ മേഖല പ്രസിഡന്‍റ് ട്രംപിന് വലിയ പിന്തുണയാണ് ഇതുവരെ നല്‍കി വന്നിരുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാന എണ്ണ ഉത്പാദനശാലകളും, എണ്ണ കിണറുകളും അടച്ചുക്കൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് ഈ മേഖലയില്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. വിലിയിടിവ് ഈ രീതിയില്‍ തുടര്‍ന്നാല്‍ 20 ശതമാനം ഉത്പാദനം കുറയുകയും, ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരാവുകയും ചെയ്യുമെന്നാണ് അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഐഎച്ച്എസ് മാർക്കറ്റ് ലിമിറ്റഡ് പറയുന്നത്.

പ്രതിദിനം 1.75 ദശ ലക്ഷം ബാരൽ ഉത്പാദനം സ്തംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല എന്ന ഐഎച് സിയുടെ അറിയിപ്പും ഈ ഘട്ടത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. തകര്‍ച്ചയില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ട്രംപിന്‍റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാവുമെന്നാണ് അമേരിക്കയിലെ എണ്ണ വ്യവസായ മേഖല പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പ് അടിത്തിരുന്ന സാഹചര്യത്തില്‍ വോട്ടുറപ്പിക്കാന്‍ യുദ്ധ മുറവിളി അടക്കം എന്ത് നിലപാടും ട്രംപ് സ്വീകരിച്ചേക്കുമെന്നാണ് റബോ ബാങ്ക് അനലിസ്റ്റുകൾ പറയുന്നത്​. ഗൾഫ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി എണ്ണ വില കൂട്ടാനുള്ള ശ്രമം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഏജൻസി പറയുന്നത്. ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്തിയ വെല്ലുവിളി ഇതിന്‍റെ തെളിവായാണ് കാണുന്നത്.

യുഎസ് കപ്പലുകളെ ഉപദ്രവിച്ചാൽ ഇറാനിയൻ ആയുധ കപ്പലുകളെ വെടിവച്ച് നശിപ്പിക്കുക" എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ വെച്ച് 11 അമേരിക്കന്‍ സൈനിക കപ്പലുകളെ ഇറാന്‍ കപ്പലുകള്‍ വളഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. മേഖലയില്‍ ഇത്തരം നീക്കങ്ങള്‍ നേരത്തെ പതിവായിരുന്നെങ്കിലും അതൊരു യുദ്ധ ഭീഷണിയിലേക്ക്​ നയിക്കാറില്ലായിരുന്നു.

എന്നാല്‍ വരാൻ പോവുന്ന തെരഞ്ഞെടുപ്പും, അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക തകർച്ചയും ഇത്തരമൊരു യുദ്ധ ഭീഷണിയിലേക്ക് ട്രംപിനെ നയിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.. ട്രംപിൻെറ പ്രസ്താവനക്ക്​ ശേഷം എണ്ണ വിലയിൽ ചെറിയ തോതിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും അത് നീണ്ട് നിന്നിരുന്നില്ല .

നേരത്തെ ഇറാൻ ജനറൽ കാസിം സുലൈമാനിയുടെ വധത്തിനു ശേഷം എണ്ണ വിലയിൽ ഗണ്യമായ ഉയർച്ച ഉണ്ടായിരുന്നെങ്കിലു അതും നീണ്ട് നിന്നിരുന്നില്ല. അതുകൊണ്ട് തന്നെ എണ്ണ മേഖലയെ വൻ തകർച്ചയിൽനിന്ന് രക്ഷപെടുത്താൻ ട്രംപിന്റെ ഇത്തരം ഭീഷണികൾ മതിയാവില്ല എന്നാണ് പ്രശസ്ത സാമ്പത്തിക ശാത്രജ്ഞൻ ടോം കൂൾ പറയുന്നത്. എണ്ണ വില ബാരലിന് 10 ഡോളര്‍ എന്ന നിലയില്‍ തന്നെ കൂടുതല്‍ ദിവസം നിലനില്‍ക്കാനാണ് സാധ്യത എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (7 minutes ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (17 minutes ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (1 hour ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (1 hour ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (1 hour ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (1 hour ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (1 hour ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (1 hour ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (2 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (2 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (3 hours ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (3 hours ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (5 hours ago)

Malayali Vartha Recommends