Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കോവിഡ് പടരുന്നത് വിമാനങ്ങളിൽ നിന്ന് ..സത്യം ഇതാണ്

01 MAY 2020 08:58 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ബാധയുടെ ഒരു പ്രധാന ഉറവിടം വിമാനങ്ങളാണെന്ന തരത്തിൽ വ്യാപകമായ പ്രചരണം സമൂഹമാധ്യമങ്ങളിലും മറ്റും ശക്തമായിരുന്നു. ഈആരോപണങ്ങളെ പ്രതിരോധിച്ച് കൊണ്ട് , അന്താരാഷ്ട്ര വിമാനക്കമ്പനികളിൽ പലതും വിശദീകരണക്കുറിപ്പുമായി രംഗത്തുവരികയും ചെയ്തു.. ചില എയർലൈൻ കമ്പനികൾ, തങ്ങളുടെ വിമാന ക്യാബിനുകൾ എന്തുകൊണ്ട് വൈറസ് മുക്തമാണെന്നു വിശദീകരിക്കുന്ന വീഡിയോകൾ വരെ പുറത്തിറക്കി . രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുപോകുന്ന വിമാനങ്ങളിൽ യഥാർത്ഥത്തിൽ വൈറസുകൾക്ക് കുടിയിരിക്കാൻ കഴിയുമോ എന്ന ആശങ്കയ്ക്കുള്ള വിശദീകരണം ഇങ്ങനെയാണ്.

വൈറസുകൾ അടക്കമുള്ള സൂക്ഷ്മകണങ്ങൾക്കു പോലും അതിജീവിക്കാൻ കഴിയാത്ത വിധത്തിലാണ് എയർലൈൻ ക്യാബിനുകളുടെ വായുക്രമീകരണം എന്നതാണ് യാഥാർത്ഥ്യം. ഓരോ രണ്ട്, മൂന്ന് മിനിറ്റിലും വിമാന ക്യാബിനിനകത്തെ വായു മാറ്റിസ്ഥാപിക്കപ്പെടുന്നുണ്ട്. വിമാന എഞ്ചിനുകൾ ശുദ്ധവായു സ്വീകരിച്ച്, 99.97 ശതമാനം മൈക്രോൺ കണങ്ങളെ പിടിച്ചെടുക്കാൻ കഴിയുന്ന ഒരു ഹെപ (High Efficiency Particulate Air) ഫിൽട്ടറിലൂടെ കടന്നുപോകുന്ന ക്യാബിൻ വായുവുമായി ഇത് കലർത്തുന്നു. വിമാന ക്യാബിനുകൾ ഹെപ ഫിൽട്രേഷൻ ഉപയോഗിച്ച് പരിരക്ഷിക്കപ്പെട്ടിട്ടുള്ളവയാണ്. അഥവാ, ഈ ഫിൽട്രേഷൻ വഴി വായുവിൽ നിന്ന് സൂക്ഷ്മാണുക്കൾ ഉൾപ്പെടെയുള്ള 99.997 ശതമാനം കണികകളും ജൈവവസ്തുക്കളും നീക്കംചെയ്യപ്പെടുന്നു. അതിനാൽ തന്നെ, എയർക്രാഫ്റ്റ് എയർകോൺ സിസ്റ്റത്തിൽ നിന്ന് ആളുകൾക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.

ഓരോ വിമാനത്തിലും വായു ക്രമീകരിക്കുന്നതിനായി നിരവധി പ്രവർത്തനമോഡുകളും സിസ്റ്റങ്ങളും ഉണ്ട്. ഓക്‌സിലറി പവർ യൂണിറ്റ് ബ്ലീഡ്, എഞ്ചിൻ ബ്ലീഡ്, ഹീറ്റ് എക്‌സ്‌ചേഞ്ചറുകൾ, എയർ കണ്ടൻസറുകൾ തുടങ്ങിയ സിസ്റ്റം ബേഡ്‌സ് യൂണിറ്റുകൾ ഉൾപ്പെടുന്ന വ്യത്യസ്ത ഓപ്പറേറ്റിംഗ് മോഡലുകളാണ് വിമാനങ്ങളിൽ ഉള്ളതെന്നർത്ഥം. എന്നാൽ, ബോയിംഗ് 787 പോലുള്ള ആധുനിക വിമാനങ്ങൾക്ക് ബ്ലീഡ് ഇല്ലാത്ത എയർ കണ്ടീഷനിംഗ് യൂണിറ്റിന്റെ ശേഷിയാണുള്ളത്. അത് ഒരു സ്വതന്ത്ര എയർ കണ്ടീഷനിംഗ് സംവിധാനമായി പ്രവർത്തിക്കുന്നു.


അതായത്, വിമാനത്തിൽ യാത്ര ചെയ്യുന്നതു തന്നെ വൈറസ് വ്യാപനത്തിന് കാരണമാകുന്നു എന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല.അതിനാധാരമായ തെളിവുകളും കണ്ടെത്തിയിട്ടില്ല. ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ തുടങ്ങിയ ഔദ്യോഗിക ഏജൻസികളും ഇക്കാര്യം അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends